മനാമ : ഐ.വൈ.സി.സി ബഹ്‌റൈൻ, മനാമ ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ധീരരക്തസാക്ഷി ” ഷുഹൈബ് എടയന്നൂർ ” അനുസ്മരണ സംഗമം മനാമ എം സി എം എ ഹാളിൽ വെച്ച് ചേർന്നു.
ഐ.വൈ.സി.സി ബഹ്‌റൈൻ മനാമ ഏരിയ പ്രസിഡന്റ് റാസിബ് വേളത്തിന്റെ അധ്യക്ഷതയിൽ ദേശീയ പ്രസിഡന്റ് ഷിബിൻ തോമസ് ഉദ്ഘാടനം ചെയ്തു. മുൻ ദേശീയ പ്രസിഡന്റ് ജിതിൻ പരിയാരം ഷുഹൈബിനെ അനുസ്മരിച്ചു മുഖ്യ പ്രഭാഷണം നടത്തി.
7 വർഷങ്ങൾക്ക് മുമ്പ് കണ്ണൂരിൽ വെച്ചാണ് അദ്ദേഹം കൊല്ലപ്പെട്ടത്. നാട്ടിലെ സാമൂഹിക, രാഷ്ട്രീയ, വിദ്യാഭ്യാസ മേഖലകളിൽ നന്മയിലധിഷ്ട്ടിതമായി അനവധി ജനക്ഷേമ പ്രവർത്തനങ്ങൾ നടത്തിയ ശുഹൈബിനെ, രാഷ്ട്രീയ വിയോജിപ്പിന്റെ പേരിൽ അക്രമകാരികൾ ബോംബ് എറിഞ്ഞു ഭീതി പരത്തി കൊലപ്പെടുത്തുകയായിരുന്നു എന്നത് അതീവ മനുഷ്യത്ത രഹിതമായ കാര്യമാണ്.
എല്ലാ കൊലപാതകത്തിലെയും പോലെ പാർടിക്ക് പങ്കില്ല എന്ന് പറയുകയും, എന്നാൽ കാലക്രമേണ സിപിഎം പങ്കു വ്യക്തമാവുകയും ചെയ്യുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നതെന്ന് അനുസ്മരണ യോഗത്തിൽ സംസാരിച്ചവർ സൂചിപ്പിച്ചു.
ഐ.വൈ.സി.സി ബഹ്‌റൈൻ ജനറൽ സെക്രട്ടറി രഞ്ജിത്ത് മാഹി, വൈസ് പ്രസിഡന്റ് ഷംഷാദ് കാക്കൂർ, ജോയിന്റ് സെക്രട്ടറി രാജേഷ് പന്മന, ഐ.ടി മീഡിയ കൺവീനർ ജമീൽ കണ്ണൂർ, മുൻ ദേശീയ പ്രസിഡന്റ് ഫാസിൽ വട്ടോളി, മുഹറഖ് ഏരിയ പ്രസിഡന്റ് മണികണ്ഠൻ ചന്ദ്രോത്ത്, ഹമദ് ടൌൺ ഏരിയ പ്രസിഡന്റ് വിജയൻ ടി പി തുടങ്ങിയവർ അനുസ്മരണ പ്രസംഗം നടത്തി.
ഏരിയ സെക്രട്ടറി ഷിജിൽ പെരുമച്ചേരി സ്വാഗതവും, ഏരിയ ട്രെഷറർ ഹാരിസ് മാവൂർ നന്ദിയും പറഞ്ഞു.