മനാമ: ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി (എൽ.എം.ആർഎ) 6 മാസത്തെ വർക്ക് പെർമിറ്റ് അവതരിപ്പിക്കുന്നതായി എൽ.എം.ആർ. എ. ബഹ്‌റൈനിൽ നിലവിലുള്ള പ്രവാസി തൊഴിലാളികൾക്ക് പ്രത്യേകിച്ച് വാണിജ്യ മേഖലയിലെ തൊഴിലാളികൾക്കാണ് പുതിയ വർക്ക് പെർമിറ്റ് പ്രയോജനപ്പെടുത്താനാകുക
ബിസിനസ് ഉടമകൾക്ക് തൊഴിലാളികളുടെ പ്രവർത്തനം വിലയിരുത്താനും അവരുമായി ദീർഘകാല തൊഴിൽ കരാറിൽ ഏർപ്പെടുത്തിന് മുമ്പ് പരീക്ഷണാടിസ്ഥാനത്തിൽ തൊഴിലാളികളെ ഉപയോഗിക്കാനുമുള്ള അവസരം പുതിയ വർക്ക് പെർമിറ്റിലൂടെ സാധ്യമാകും
വാണിജ്യ മേഖലയിലേക്കുള്ള പുതിയ പ്രവാസി തൊഴിലാളികളുടെ റിക്രൂട്ട്‌മെൻ്റ്കുറയ്ക്കുക, രാജ്യത്ത് നിലവിലുള്ള തൊഴിലാളികളിളെ ഉപയോഗപ്പെടുത്തുവാൻ ബിസിനസ്സ് ഉടമകൾക്ക് ഒരു പരീക്ഷണ അവസരവും പുതിയ പ്രഖ്യാപനം വാഗ്ദാനംചെയ്യുന്നു.അതിനൊപ്പം തന്നെ തൊഴിൽ വിപണിയുടെ നിരവധി ലക്ഷ്യങ്ങളും ഈനടപടിയിലൂടെ കൈവരിക്കുമെന്നും പ്രതീക്ഷിക്കുന്നു.
ബിസിനസ്സുകളിൽ തൊഴിലാളികളുടെ നിലവാരത്തെ അടിസ്ഥാനമാക്കികാര്യക്ഷമതയും അനുയോജ്യതയും വിലയിരുത്താൻ സഹായിക്കുകയും, മികച്ച വിജയം, വളർച്ച, പ്രവർത്തനച്ചെലവ് കുറയ്ക്കൽ എന്നിവയ്ക്കുള്ള സാധ്യതകളുംവർദ്ധിപ്പിക്കുന്നു. കൂടാതെ ബിസിനസ്സിൻ്റെ ആദ്യഘട്ടങ്ങളിൽ ഈ സമീപനംസാമ്പത്തിക കാര്യക്ഷമത മെച്ചപ്പെടുത്തുന്നതിനും കൂടുതൽ സുസ്ഥിരതകൈവരിക്കുന്നതിനും സഹായിക്കുന്നു.
ഒപ്പം തന്നെ ബിസിനസ്സിലെ ആരംഭഘട്ടത്തിലുള്ള ചെലവ് കുറയ്ക്കാനും, ദീർഘകാല പദ്ധതികൾ ആസൂത്രണം ചെയ്യാനും സംരംഭകർക്ക് ഇതിലൂടെ അവസരം ലഭിക്കും.
തൊഴിൽ വിപണിയുടെ ആവശ്യങ്ങൾക്ക് അനുസരിച്ച് വ്യക്തമായ നിരീക്ഷണങ്ങളിലൂടെ ഇത്തരം നൂതന ആശയങ്ങൾ ഇനിയും നടപ്പാക്കുമെന്നും എൽ.എം.ആർഎ വ്യക്തമാക്കി.
കൂടുതൽ വിവരങ്ങൾക്ക്: എൽ.എം.ആർഎയുടെ വെബ്സൈറ്റായ www.lmra.gov.bh സന്ദർശിക്കുകയോ LMRA കോൾ സെന്ററിൽ 17506055 എന്ന നമ്പറിൽ ബന്ധപ്പെടുകയോ ചെയ്യാവുന്നതാണ്.