മനാമ: ബഹ്റൈൻ മലയാളീഫോറം ഫെബ്രുവരി 21ന് കെ സി എ ഹാളിൽ ചേർന്ന അടിയന്തിര ജനറൽബോഡി യോഗത്തിൽ നിലവിൽ ഭരണത്തിൽ ഉണ്ടായിരുന്ന ഭരണസമിതിക്കെതിരെ അടിയന്തര പ്രമേയം അവതരിപ്പിച്ചു. സുരേഷ് വീരച്ചേരി അവതരിപ്പിച്ച പ്രമേയത്തിന്മേൽ വിശദമായ ചർച്ച നടന്നു. എ സി എ ബെക്കർ, മോനി ഒടിക്കണ്ടത്തിൽ, അബ്ദുൾ സലാം ,അനിൽ കെ.ബി, ലത്തീഫ് കെ ,ജിജോമോൻ മാത്യു , റജീന ഇസ്മൈൽ, ജോണി താമരശ്ശേരി, വില്യാം ജോൺ എന്നിവർ നിലപാടുകൾ വ്യക്തമാക്കി വിശദമായി സംസാരിച്ചു.ബബിനാ സുനിൽ സ്വാഗതവും സുരേഷ് വീരച്ചേരി നന്ദിയും പറഞ്ഞു. എന്തുകൊണ്ടാണ് അടിയന്തിര ജനറൽ ബോഡി വിളിക്കേണ്ടി വന്നതിനെപ്പറ്റി ബാബു കുഞ്ഞിരാമൻ , ദീപ ജയചന്ദ്രൻ എന്നിവർ വ്യക്തമാക്കി. അടിയന്തിര സാഹചര്യത്തിൽ ബഹ്റൈൻ മലയാളീഫോറം സ്ഥാപകനേതാക്കൾ കൂടിയാലോചിച്ച് ബൈലോപ്രകാരം അടിയന്തിര ജനറൽ ബോഡി വിളിക്കുകയും അവിശ്വാസ പ്രമേയം അവതരിപ്പിക്കുകയുമാണുണ്ടായത്.

നിലവിൽ അധികാരത്തിലുണ്ടായിരന്നവർക്ക് ഏകദേശം മൂന്നമാസക്കാലയളവിൽ ഒരു അടിയന്തിര ജനറൽ ബോഡി യോഗം വിളിക്കാൻ കഴിയാത്ത സാഹചര്യത്തിൽ പൊതു സമൂഹത്തിൽ തെറ്റിദ്ധാരണയുണ്ടാക്കി അപകീർത്തിയും വ്യക്തിഹത്യയും അവഹേളനവും നിരന്തരം തുടരുന്ന സാഹചര്യത്തിൽ മലയളീഫോറം സ്ഥാപക നേതാക്കൾ കൂടിയാലോചിച്ച് ഒരു തീരുമാനം എടുക്കുകയായിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിൽ ഒരു അടിയന്തിര യോഗം ചേരാനുള്ള അറിയിപ്പ് ബഹ്റൈൻ മലയാളീ ഫോറം അംഗങ്ങളെ അറിയിക്കുകയാണുണ്ടായത്. ബഹുസ്വരതയെന്ന മലയാളീഫോറത്തിൻ്റെ അടിസ്ഥാന തത്വം കാറ്റിൽ പറത്തി , സാംസ്ക്കാരിക അപചയത്തിന് നേതൃത്വം കൊടുക്കുമ്പോൾ അത് കൈകെട്ടി നോക്കി നില്ക്കാനാവില്ലയെന്ന് മനസ്സിലാക്കി, പൊതുസമൂഹത്തിൽ നിന്നു കിട്ടിയ വിവരങ്ങളും പ്രവർത്തനങ്ങളുടെ പോക്കും ശരിയല്ലയെന്ന് തിരിച്ചറിഞ്ഞതിനാൽ ബഹ്റൈൻ മലയാളീഫോറം സ്ഥാപക അംഗങ്ങളുടെ അധികാരമുപയോഗിച്ച് തിരഞ്ഞെടുക്കപ്പെട്ട ശ്രീ അജി പി ജോയി പ്രസിഡൻ്റായും ശ്രീ ജയേഷ് താന്നിക്കൽ സെക്രട്ടറിയുമായ 11 അംഗ കമ്മിറ്റിയെ ഔദ്യോഗികമായി ഭരണസ്ഥാനത്തു നിന്നും പുറത്താക്കിയതായും ഭാരവാനികൾ വാർത്താക്കുറിപ്പിലൂടെ അറിയിച്ചു.ഇവർക്ക് ബഹ്റൈൻ മലയാളീ ഫോറത്തിൻ്റെ ഔദ്യോഗിക ലോഗോയോ പേരോ എങ്ങും ഉപയോഗിക്കാൻ കഴിയില്ലെന്ന കാര്യവും ബഹ്റൈൻ മലയാളീഫോറം നേതാക്കൾ വ്യക്തമാക്കി.
പ്രമേയം മൂന്നിൽ രണ്ട് ഭൂരിപക്ഷത്തോടെ പാസ്സാക്കുകയും ഔദ്യോഗിക സ്ഥാനത്ത് പുതിയ ഭാരവാഹികളെ പ്രഖ്യാപിക്കുകയും ചെയ്തു.ബാബു കുഞ്ഞിരാമൻ രക്ഷാധികാരിയും, ദീപ ജയചന്ദ്രൻ , അബ്ദുൾ സലാം, പ്രസിഡൻ്റ് വൈസ് പ്രസിഡൻ്റുമാരായും, സുരേഷ് വീരാച്ചേരി , സജിത്ത് വെള്ളിക്കുളങ്ങര ജനറൽ സെക്രട്ടറിയും ,അസിസ്റ്റ് ജനറൽ സെക്രട്ടറിയായും, ബബിനാ സുനിൽ ട്രഷററായും എക്സിക്യൂട്ടീവ് അംഗങ്ങളായി ആഷാ രാജീവ്, മുജീബ് റഹ്മാൻ, അഞ്ജു സന്തോഷ്, പ്രഹ്ളാദൻ തൃശ്ശൂർ,റെജി ജോയി, സുരേഷ് പുണ്ടൂർ, ജിജോമോൻ, സജി സാമുവൽ, അൻവർ സാദിക്ക്, മനു കരയാട്, ബൈജു കെ എസ്, റെജീന ഇസ്മൈൽ എന്നിവരെ തിരഞ്ഞെടുത്തു.