മനാമ: ഇന്ത്യൻ പാർലമെന്റ് അംഗം ഷാഫി പറമ്പിൽ ബഹ്‌റൈൻ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രലിൽ സന്ദർശിച്ചു. കത്തീഡ്രൽ വികാരി റവ ഫാ ജേക്കബ് തോമസ്, സഹ വികാരി റവ ഫാ തോമസ്കുട്ടി പി. എൻ, ഇടവക ട്രസ്റ്റി സജി ജോർജ്, ഇടവക സെക്രട്ടറി ബിനു എം. ഈപ്പൻ, ഇടവക ഭാരവാഹികൾ എന്നിവർ ചേർന്ന് പൊന്നാട അണിയിച്ചു ആദരിച്ചു.
പതിറ്റാണ്ടുകളായി വിശ്വാസികൾക്ക് വെളിച്ചവും ജീവിതത്തിൽ ആശ്വാസവും ആത്മസംതൃപ്തിയും നൽകുന്ന ദേവാലയത്തിൽ ഉമ്മൻചാണ്ടി സാർ ഉൾപ്പടെ നിരവധി പേർ കുർബാനയിൽ പങ്കെടുത്തത് അറിയുമ്പോൾ അഭിമാനവും സന്തോഷവും ലഭിക്കുന്നുവെന്നു ഷാഫി പറമ്പിൽ പറഞ്ഞു.