മനാമ: ദീർഘ കാലം കെഎംസിസി ബഹ്‌റൈൻ സംസ്ഥാന കമ്മിറ്റി ജനറൽ സെക്രട്ടറി ആയി സേവനമനുഷ്ഠിച്ച അസൈനാർ സാഹിബിനെ പ്രഥമ വേൾഡ് കെഎംസിസി കമ്മിറ്റി സെക്രട്ടറി ആയി തെരെഞ്ഞെടുക്കപ്പെട്ട സാഹചര്യത്തിൽ മലപ്പുറം ജില്ലാ കമ്മിറ്റി സ്വീകരണം നൽകി.
മർഹൂം സയ്ദ് ഹൈദരലി ശിഹാബ് തങ്ങൾ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന സ്വീകരണ സമ്മേളനത്തിൽ ജില്ലാ പ്രസിഡണ്ട് ഇഖ്ബാൽ താനൂർ അദ്ധ്യക്ഷനായിരുന്നു. സംസ്ഥാന ജനറൽ സെക്രട്ടറി ശംസുദ്ധീൻ വെള്ളിക്കുളങ്ങര ഉദ്ഘാടനം നിർവഹിച്ച പരിപാടിയിൽ പ്രസിഡന്റ് ഹബീബ് റഹ്‌മാൻ ശബ്ദ സന്ദേശം സദസ്സിനെ കേൾപ്പിച്ചു. സംസ്ഥാന ആക്ടിങ് പ്രസിഡണ്ട് അസീസ് ഈസ്റ്റ് റിഫ, സീനിയർ നേതാവ് കുട്ടൂസ മുണ്ടേരി, സംസ്ഥാന ട്രഷറർ കെ പി മുസ്തഫ, സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറി ഗഫൂർ കൈപ്പമംഗലം, ഒഐസിസി നേതാവ് ചെമ്പൻ ജലാൽ, പ്രമുഖ ബിസിനസ്സ്മാൻ ഫാറൂഖ് കൊണ്ടോട്ടി എന്നിവരും സംസാരിച്ചു.
നിറഞ്ഞുകവിഞ്ഞ സദസ്സിൽ പ്രഥമ വേൾഡ് കെഎംസിസി സെക്രെട്ടറിയായി തെരെഞ്ഞെടുക്കപ്പെട്ട അസൈനാർ സാഹിബിനെ മുൻ പ്രസിഡന്റ് കുട്ടൂസ മുണ്ടേരി മൊമെന്റോ നൽകിയും ജില്ലാ കമ്മിറ്റി ഭാരവാഹികൾ ബിഷ്‌തും ക്രൗണും അണിയിച്ചും ആദരിച്ചു. ജില്ലാ മുസ്ലിം ലീഗ് കമ്മിറ്റി പ്രഖ്യാപിച്ച പ്രവർത്തന ഫണ്ട് പിരിവിൽ മികവാർന്ന പ്രവർത്തനം കാഴ്ചവെച്ച മുഹറഖ് കമ്മിറ്റി ഓർഗനൈസിങ് സെക്രട്ടറി ഷഫീക് വളാഞ്ചേരിയെ ജില്ലാ കമ്മിറ്റിക്ക് വേണ്ടി ദാർ അൽ മിന കുഞ്ഞ് മുഹമ്മദ് സാഹിബ് ആദരിച്ചു.
വേൾഡ് കെഎംസിസിയുടെ ലക്ഷ്യങ്ങളും കമ്മിറ്റി നിലവിൽ വന്ന് ചുരുങ്ങിയ കാലത്തിനുള്ളിൽ നടത്തിയ ഇടപെടലുകളും നന്ദി പ്രസംഗത്തിൽ വേൾഡ് കെഎംസിസി സെക്രട്ടറി അസൈനാർ കളത്തിങ്ങൽ വിശദീകരിച്ചു.
ചടങ്ങിൽ കെഎംസിസി സംസ്ഥാന, ജില്ല, ഏരിയ, മണ്ഡലം നേതാക്കൾ സന്നിഹിതരായിരുന്നു. പരിപാടിയോടനുബന്ധിച്ച് അഷ്വത് ഷജിത് അവതരിപ്പിച്ച മെന്റലിസം ഷോയും കുട്ടികളുടെ ഒപ്പന അടക്കമുള്ള വിവിധ കലാപരിപാടികളും ഉണ്ടായിരുന്നു. മലപ്പുറം ജില്ലാ കമ്മിറ്റിയുടെ കീഴിൽ പുതുതായി നിലവിൽ വന്ന മുഴുവൻ മണ്ഡലം കമ്മിറ്റികൾക്കും ജില്ലാ കമ്മിറ്റി ഉപഹാരം നൽകി.
സംസ്ഥാന കമ്മിറ്റി നടത്തിയ ഈത്തപ്പഴ ചാലഞ്ചിൽ ജില്ലയിൽ നിന്ന് ഒന്നാമതെത്തിയ പൊന്നാനി മണ്ഡലത്തിനും മികച്ച പ്രകടനം കാഴ്ചവെച്ച പെരിന്തൽമണ്ണ മണ്ഡലത്തിനും ലക്ഷ്യം പൂർത്തീകരിച്ച തിരൂർ, കൊണ്ടോട്ടി, വണ്ടൂർ, തിരൂരങ്ങാടി മണ്ഡലങ്ങൾക്കും ജില്ലാ കമ്മിറ്റി അവാർഡുകൾ നൽകി അനുമോദിച്ചു.
മുഹമ്മദ് റയാൻ ഖിറാഅത്ത് നിർവഹിച്ചു തുടങ്ങിയ പരിപാടി ജില്ലാ ജനറൽ സെക്രട്ടറി അലി അക്ബർ കീഴുപറമ്പ്, സ്വാഗതവും സെക്രട്ടറി അനീസ് ബാബു കാളികാവ് നന്ദിയും പറഞ്ഞു. ഓർഗനൈസിങ് സെക്രട്ടറി വി.കെ റിയാസും വൈസ് പ്രസിഡന്റ്മാരായ ഷാഫി കോട്ടക്കലും ഉമ്മർ മലപ്പുറവും, നൗഷാദ് മുനീറും മഹ്‌റൂഫ് ആലിങ്ങലും, സെക്രട്ടറിമാരായ ഷഹീൻ താനാളൂരും മൊയ്ദീനും ശിഹാബ് പൊന്നാനിയും പരിപാടികൾ നിയന്ത്രിച്ചു.