മനാമ: കോഴിക്കോട് ജില്ലാ പ്രവാസി ഫോറം (കെ.പി.എഫ്) 2025 ഫെബ്രുവരി 28ന് വെള്ളിയാഴ്ച, ഉമ്മുൽ ഹസ്സത്തെ കിംസ് ഹെൽത്ത് ഹോസ്പിറ്റലിൽ രാവിലെ 7:30 മുതൽ ഉച്ചയ്ക്ക് 12:00 വരെ മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു. 500-ലധികം പേർ പ്രസ്തുത ക്യാമ്പിൽ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഭാരവാഹികൾ അറിയിച്ചു.
കെ.പി.എഫ് ബഹ്‌റൈനിലെ പ്രവാസി സമൂഹത്തിനായി ഓരോ മൂന്ന് മാസത്തിലും വിവിധ ആശുപത്രികളുമായി സഹകരിച്ചുകൊണ്ട് അത്യാവശ്യമായ മെഡിക്കൽ പരിശോധനകളും കൺസൾട്ടേഷനുകളും നടത്തിവരുന്നതായി കെ.പി.എഫിന്റെ പ്രസിഡന്റ് സുധീർ തിരുനിലത്ത്, ജനറൽ സെക്രട്ടറി അരുൺ പ്രകാശ്,ട്രഷറർ സുജിത് സോമൻ എന്നിവർ പത്രകുറിപ്പിലൂടെ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്കും പങ്കെടുക്കുവാനുമായി കെ.പി.എഫ് ചാരിറ്റി വിംഗ് കൺവീനർ സജിത്ത് വെള്ളിക്കുളങ്ങരയെ 36270501 എന്ന നമ്പറിൽ ബന്ധപ്പെടാം.









