മനാമ: ബി.കെ.എസ് എഫ് കോവിഡ് കാലം മുതൽ പുണ്യമാസമായ റമളാൻ അർഹതപ്പെട്ടവരിൽ വിതരണം ചെയ്യാൻ സ്വദേശി വനിത ബഹ്റൈൻ കേരള സോഷ്യൽ ഫോറത്തിൻ്റെ ചാരിറ്റി പ്രവർത്തനത്തിന് നൽകി വരുന്ന റമദാൻ കിറ്റുകൾ ചാരിറ്റി വിങ്ങിൻ്റെ നേതൃത്വത്തിൽ വിപുലമായി നടന്നു.
ഉദ്ഘാടനം ബി.കെ. എസ് .എഫ് രക്ഷാധികാരി സുബൈർ കണ്ണൂർ വിവിധ രാജ്യങ്ങളിലെ തൊഴിലാളികൾക്ക് കൈമാറി കൊണ്ട് നിർവഹിച്ചു.
ബഷീർ അമ്പലായി അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ബി.കെ.എസ് എഫ് ചാരിറ്റി വിങ്ങ് ഭാരവാഹികളുടെ നേതൃത്വത്തിലാണ് മാഹൂസിൽ വെച്ച് വിതരണം നടന്നത്.