മനാമ: ബഹ്‌റൈൻ പ്രതിഭ റിഫ മേഖല വനിതാ വേദിയുടെ ആഭിമുഖ്യത്തിൽ ലോക വനിതാ ദിനത്തോടനുബന്ധിച്ച് ‘വാക്കരങ്ങ്’ എന്ന പേരിൽ സെമിനാർ സംഘടിപ്പിച്ചു . പ്രതിഭ റിഫ മേഖല കമ്മിറ്റി നടത്തി വരുന്ന അരങ്ങ് 2k25 എന്ന കലാ കായിക വിജ്ഞാന പരിപാടിയുടെ ഭാഗമായിട്ടാണ് ഈ പരിപാടി നടത്തിയത് .
“സ്ത്രീ സ്വാതന്ത്ര്യവും മാധ്യമ സ്വാധീനവും” എന്ന വിഷയത്തിൽ മുതിർന്ന പത്ര പ്രവർത്തകയും വാർത്താ അവതാരകയുമായ രാജി ഉണ്ണികൃഷ്ണൻ പ്രഭാഷണം നടത്തി. “പ്രവാസവും മാനസിക സമ്മർദ്ദവും”എന്ന വിഷയം കൈകാര്യം ചെയ്തത് അമേരിക്കൻ മിഷൻ ഹോസ്പിറ്റലിലെ ചൈൽഡ് ഡെവലപ്മെന്റ് യൂണിറ്റ് ഹെഡ് ആയും സൈക്കാട്രി ഡിപ്പാർട്മെന്റിൽ ക്ലിനിക്കൽ സൈക്കോളജിസ്റ് ആയും പ്രവർത്തിക്കുന്ന ഡോ. ഫെബ പേർസി പോൾ ആയിരുന്നു. നിരവധി പേർ ചർച്ചയിൽ പങ്കെടുത്തു സംസാരിച്ചു . പ്രഭാഷകർ വനിതകളുമായി സംവദിക്കുകയും ചോദ്യങ്ങൾക്കും സംശയങ്ങൾക്കും മറുപടി കൊടുക്കുകയും ചെയ്തു.
പരിപാടിക്ക് വനിതാവേദി റിഫ മേഖല കൺവീനർ സരിത മേലത്ത് സ്വാഗതം പറയുകയും അരങ്ങ് 2k25 ന്റെ പ്രോഗ്രാം കൺവീനറും മേഖല ജോ: സെക്രട്ടറിയുമായ രഞ്ജു ഹരീഷ് അധ്യക്ഷത വഹിക്കുകയും ചെയ്തു . പ്രതിഭ വനിതാ വേദി സെക്രട്ടറി റീഗ പ്രദീപ് സെമിനാറിന്റെ ഉദ്ഘാടനം നിർവഹിച്ചു കൊണ്ട് സംസാരിച്ചു. അരങ്ങ് 2k25 ന്റെ ചെയർ പേഴ്സണും പ്രതിഭ രക്ഷാധികാരി സമിതി അംഗവുമായ ഷീബ രാജീവൻ പരിപാടിക്ക് ആശംസകൾ അർപ്പിച്ചു കൊണ്ട് സംസാരിച്ചു. അതിഥികൾക്കുള്ള ഉപഹാരം വനിതാവേദി സെക്രട്ടറി റീഗ പ്രദീപും വനിതാ വേദി പ്രസിഡണ്ട് ഷമിതാ സുരേന്ദ്രനും ചേർന്ന് കൈമാറി. മേഖല വനിതാവേദി എക്സിക്യൂട്ടീവ് അംഗം രമ്യ മഹേഷ് പരിപാടിയുടെ മോഡറേറ്റർ ആയിരുന്നു. മേഖല വനിതാ വേദി ജോ: കൺവീനർ അഫ്‌സില അൻവർ നന്ദി പറഞ്ഞു. സെമിനാറിന് ശേഷം വനിതാ വേദി പ്രവർത്തകരുടെ ഗാനാലാപനവും ഉണ്ടായിരുന്നു.