മനാമ : ബഹ്‌റൈനിലെ മലയാളി കുടുംബങ്ങളുടെ കൂട്ടായ്മയായ “ബഹ്‌റൈൻ മലയാളി കുടുംബം”, (ബിഎംകെ), റമളാൻ മാസത്തിലെ പ്രവർത്തനങ്ങളുടെ ഭാഗമായി, തൊഴിലാളികൾക്കൊപ്പം ഇഫ്താർ സംഗമം സംഘടിപ്പിച്ചു. അറാദിലെ ഷിപ്പിങ് കമ്പനിയിലെ തൊഴിലാളികളുടെ താമസസ്ഥലത്ത് സംഘടിപ്പിച്ച ഇഫ്താർ സംഗമത്തിൽ 175-ഓളം തൊഴിലാളികൾ പങ്കെടുത്തു.സഹകരിച്ച എല്ലാവർക്കും,ബിഎംകെ- ക്ക് വേണ്ടി, ഉപദേശക സമിതി അംഗവും,ഇഫ്താർ മീറ്റ് കോ ഓർഡിനേറ്ററുമായി അബ്ദുൽ റെഹ്മാൻ കാസർഗോഡ്, പ്രസിഡന്റ് ധന്യ സുരേഷ്സെക്രട്ടറി : രാജേഷ് രാഘവ് ഉണ്ണിത്താൻ,ആക്ടിങ് ട്രെഷറർ പ്രദീപ് കാട്ടിൽ പറമ്പിൽ എന്നിവർ നന്ദി അറിയിച്ചു.