മനാമ: പുണ്യ റമദാനിലെ മൂന്നാമത്തെ വെള്ളിയാഴ്ച ബഹ്‌റൈൻ കരുവന്നൂർ കുടുംബം ( ബി കെ കെ) ഇഫ്താർ സംഗമം സംഘടിപ്പിച്ചു.
സൽമാനിയ കലവറ റെസ്റ്റോറന്റ് ഹാളിൽ ചേർന്ന ഇഫ്താർ സംഗമത്തിൽ, കുടുംബാംഗങ്ങൾക്ക് പുറമേ ബഹ്‌റിനിലെ വിവിധ സംഘടനാ പ്രതിനിധികൾ കൂടി പങ്കെടുത്തിരുന്നു.
ഫ്രണ്ട്‌സ് സ്റ്റഡി സർക്കിൾ കൺവീനർ യുനസ് സലിം മുഖ്യ പ്രഭാഷണം നടത്തി. ഫ്രണ്ട്‌സ് പി. ആർ. സെക്രട്ടറി അനീസ്
വി.കെ,
ബഹ്‌റൈൻ നവകേരള വൈസ് പ്രസിഡന്റ് എൻ. ബി.സുനിൽദാസ്, ബഹ്‌റൈൻ തൃശ്ശൂർ കുടുംബം( ബി ടി കെ ) പ്രസിഡന്റ് ജോഫി നീലങ്കാവിൽ, സംഗമം ഇരിഞ്ഞാലക്കുട സെക്രട്ടറി വിജയ് എന്നിവർ ആശംസകൾ അർപ്പിച്ചു കൊണ്ട് സംസാരിച്ചു.
ബി കെ കെ മുഖ്യ രക്ഷാധികാരി ഷാജഹാൻ കരുവന്നൂർ സ്വാഗതവും, സെക്രട്ടറി അനൂപ് അഷറഫ് നന്ദിയും പറഞ്ഞു. പ്രസിഡന്റ് സിബി എം. പി, ട്രഷറർ എ. വി.ജെൻസിലാൽ, വനിതാ വിഭാഗം കൺവീനർ ബിന്ദ്യ രാജേന്ദ്രൻ, നന്ദനൻ. പി. സി, ശ്രീനിവാസൻ. കെ. വി, ഹാരിസ് കെ. എ, ബഷീർ തറയിൽ, അഭയ് സി. എസ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.