മനാമ: ഐ സി എ ഐ ബഹ്‌റൈൻ ചാപ്റ്ററിന്റെ സ്വകാര്യ പരിപാടിയുമായി ബന്ധപ്പെട്ട് ബഹറിനിൽ എത്തിയ തിരുവനന്തപുരം ജില്ലാ കളക്ടർ ശ്രീ അനു കുമാരിയെ അനന്തപുരി അസോസിയേഷൻ കമ്മിറ്റി അംഗങ്ങൾ സന്ദർശിക്കുകയുണ്ടായി.
അസോസിയേഷൻ പ്രസിഡന്റ് ദിലീപ് കുമാർ, ജനറൽ സെക്രട്ടറി സന്തോഷ് ബാബു, വൈസ് പ്രസിഡന്റ് മഹേഷ് വിശ്വനാഥൻ അസിസ്റ്റന്റ് സെക്രട്ടറി മിൽട്ടൻ റോയ് മറ്റു എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ സന്തോഷ് നായർ, ഹർഷൻ, അൻവർ സാദത്ത് മുതലായവർ പങ്കെടുത്തു. ഒരു മണിക്കൂറോളം നടന്ന സംഭാഷണത്തിൽ സംഘടനയുടെ എല്ലാ പ്രവർത്തന രീതികളെക്കുറിച്ചും കളക്ടർ അംഗങ്ങളോട് ചോദിച്ചറിയുകയും എല്ലാ വിധ പിന്തുണയുണ്ടെന്നും അറിയിച്ചു. ഈ പരിപാടി നടത്താൻ മുൻകൈ എടുത്ത മിൽട്ടൻ റോയിയെ പ്രസിഡന്റ് അനുമോദിച്ചു.