മനാമ: ബഹ്‌റൈൻ –ഇന്ത്യ സാംസ്‌കാരിക സമന്വയത്തിലൂന്നിയ ആദ്യസിനിമ എന്ന പ്രത്യേകതയോടെയാണ് ബഹ്‌റൈനിൽ നിന്നുള്ള നൂറിൽപരം കലാകാരന്മാർ ചേർന്ന ഷെൽട്ടർ എന്ന ആന്തോളജിസിനിമ പ്രദർശനത്തിന് എത്തുന്നത്. ബഹ്‌റൈനിലെ പ്രഥമ ആന്തോളജി സിനിമ എന്നതിനപ്പുറം ജിസിസിയിലെ തന്നെ ആദ്യത്തെ മലയാളം ആന്തോളജി സംരഭം എന്ന ബഹുമതിയും കൂടി ഷെൽറ്റർ ഇതോടെ സ്വന്തമാക്കി. പൂർണമായും ബഹ്റൈനിൽചിത്രീകരിച്ച ഈ സിനിമ ഈവരുന്ന ഏപ്രിൽ 10 മുതൽ ദനാമാളിലുള്ള എപിക്സ് സിനിമാസിൽ പ്രദർശനത്തിന് ഒരുങ്ങുകയാണ്. ബഹ്‌റൈൻ മീഡിയ സിറ്റിയുടെ നേതൃത്വത്തിൽ എടത്തൊടി ഫിലിംസ് ആണ് ഈസിനിമ തിയേറ്ററിൽഎത്തിക്കുന്നത്. നാല് ചെറു സിനിമകൾ ചേർന്ന ഷെൽറ്ററിൽ പ്രവാസികളായ മലയാളികളും, രാജസ്ഥാനി കലാകാരന്മാരും,പ്രശസ്തരായ ബഹ്‌റൈനികലാകാരന്മാരും വിവിധ വേഷങ്ങളിൽ എത്തുന്നുണ്ട്.
ആന്തോളജി സിനിമ ശ്രേണിയിലെ 3 സിനിമകളുടെ കഥ, തിരക്കഥ എന്നിവ രചിച്ചിരിക്കുന്നതും ഇതിലെ “സ്റ്റെയിൽമേറ്റ്” എന്ന സിനിമ സംവിധാനം ചെയ്തിരിക്കുന്നതും പ്രശസ്ത സിനിമ നടിയും എഴുത്തുകാരിയുമായ ജയാമേനോൻ ആണ്.
ഭൂതങ്ങൾ വർത്തമാനങ്ങളെ വിഴുങ്ങാൻ തുടങ്ങുമ്പോൾ ഓടിഒളിക്കാൻസ്ഥലമില്ലാതെ സ്തംഭിച്ചു നിൽക്കേണ്ടി വന്ന ചില മനുഷ്യരുടെ കഥ പറയുന്ന“സ്റ്റെയിൽമേറ്റ്സിനായി“ കഥ, തിരക്കഥ, സംവിധാനം എന്നിവ ഒരുക്കിയത് ജയാ മേനോനാണ്,
നിർമ്മാണം : യൂണിഗ്രേഡ് എഡ്യൂക്കേഷൻ സെന്റൻ, ബഹ്‌റൈൻ ഫിനാൻസിംഗ് കമ്പനി, ശ്രീസൗഖ്യ ആയുർവേദ കേന്ദ്രം, അൽറബീഹ് ഗ്രൂപ്പ് ഓഫ് കമ്പനീസ് എന്നിവരാണ്.
ജയ മേനോൻ, പ്രകാശ് വടകര, മഹസും ഷാ, സ്റ്റീവ അനിൽ, അക്ഷയബാലഗോപാൽ, അഭിരുചി ജെയിൻ, അമ്മർ സൈനൽ തുടങ്ങിയ നിരവധിപ്പേർ അഭിനയതാക്കളാകുന്ന കഥാപാത്രങ്ങളുടെ ആഴത്തിലുള്ള വൈകാരിക മുഹൂർത്തങ്ങളുള്ള സിനിമയാണിത്. മുന്നോട്ടോ പിന്നോട്ടോ നീക്കം നടത്താൻ കഴിയാതെ പ്രതിസന്ധിയിലായ ചില മനുഷ്യരുടെ വൈകാരിക ചതുരംഗം കളിപോലെ പ്രേക്ഷകർക്ക് പുതിയ അനുഭവം സമ്മാനിക്കും ഈ സിനിമ. ജീവൻ പത്മനാഭൻ ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്ന ഈ ചിത്രത്തിൽ അമ്പതോളം കലാകാരന്മാർ അണിനിരക്കുന്നു എന്ന മറ്റൊരു സവിശേഷത കൂടിയുണ്ട്.
ആന്തോളജി ചിത്രത്തിലെ ഫേയ്സസ് ഇൻ ഫെയ്സസ് എന്ന സിനിമ സംവിധാനം ചെയ്തിരിക്കുന്നത് അറിയപ്പെടുന്ന നടനും സംവിധായകനുമായ പ്രകാശ് വടകരയാണ്. ചില മനുഷ്യർ സമയോചിതമായി ധരിക്കുന്ന വേഷങ്ങളും അതിജീവനത്തിനു വേണ്ടി അവർ അണിയുന്ന മുഖമൂടികളും അനാവരണം ചെയ്യുന്നതിനൊപ്പം മരണത്തിന്റെ തണുത്ത നിശബ്ദത മുതൽവിശ്വാസവഞ്ചനയുടെ സ്ഫോടനാത്മകമായ കോപം വരെ വരച്ചിടുകയാണ് ഈ സിനിമ. ഫേയ്സസ് ഇൻ ഫെയ്സസിനായി കഥ, തിരക്കഥ എന്നിവ ഒരുക്കിയിരിക്കുന്നത് ജയ മേനോനും, ഛായഗ്രഹണം,ചിത്രസംയോജനം എന്നിവ നിർവ്വഹിച്ചിരിക്കുന്നത് ജേക്കബ് ക്രിയേറ്റീവ് ബീസുമാണ്.നീതു അരുൺ, കാത്തു സച്ചിൻ ദേവ് എന്നിവർ പ്രധാന കഥാപാത്രങ്ങളാകുന്ന ചിത്രത്തിൽ, രാഹുൽ സോണി, ശ്രീജിത്ത് ഫറോക്ക് , ആഗ്നെസ് റോസ് ലിജീഷ് തുടങ്ങിയ നിരവധിപ്പേരും വിവിധ കഥാപാത്രങ്ങൾക്ക് ജീവൻ നൽകുന്നുണ്ട്.
ആന്തോളജി സിനിമയിലെ മറ്റൊരു ചിത്രമാണ് ലോക്ക്ഡ്. ഒറ്റക്കുള്ള നിമിഷങ്ങളിൽ ഒരാൾ അയാളായി മാറുകയും. അല്ലാത്തപ്പോൾ ഒരു ചെറിയ മുഖമൂടിയുടെ പിൻബലംതുണയാക്കിയും അയാൾ ജീവിക്കുന്നു
അതേ ഒറ്റപ്പെടലിൽ ഏതൊരു കാര്യത്തിനും വേറെ ഒരു വശം കൂടി ഉണ്ടെന്നും അയാൾ തിരിച്ചറിയുകയും ചെയ്യുമ്പോൾ അയാൾക്ക് ചുറ്റിലും വിടരുന്ന സൗഹൃദ പൂക്കളെ അയാൾ അറിയുകയും ചെയ്യുന്ന കഥാ തന്തുവിലൂടെ സഞ്ചരിക്കുന്ന ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് പ്രശോഭ് മേനോനാണ്.
നിർമ്മാണം:പദ്മ ബിശ്വാസ് , ക്ലോഡി ജോഷി,എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ് പ്രശാന്ത് മേനോൻ , ലക്ഷ്മി മേത്ത,രചന: അനീഷ്നിർമലൻ,ഛായഗ്രഹണം,ചിത്രസംയോജനം ജിനു ഫിലിപ്പ് മാത്യു
അഭിനേതാക്കൾ
കെൽവിൻ പേരലിങ്കൻ, അനീഷ് നിർമ്മലൻ,ക്ലോഡി ജോഷി, റോജിജോസഫ്,അരുൺ ആർ പിള്ള, ജീവ വിനോദ്, സോണിയ വിനു, കാർത്തിക, മയൂരി, ഭവിഷ, ജോമോൾ, ഖദീജ ധർവിഷ്, നിഹാരിക, പൂജ ബിജു, മഞ്ജു രാജീവ്, ശരണ്യ, ഇസബെല്ല ലിയോ
“ദി ലോസ്റ്റ് ലാംബ്“ അന്തോളജി സിനിമ ശ്രേണിയിലെ മറ്റൊരു ചിത്രം. സൗരവ് രാകേഷ്, സംവിധാനം,ഛായാഗ്രഹണം, ചിത്രസംയോജനം എന്നിവ നിർവ്വഹിച്ചിരിക്കുന്ന ഈ ചിത്രത്തിനായും
കഥ,തിരക്കഥ, സംഭാഷണം എന്നിവ ഒരുക്കിയിരിക്കുന്നതും ജയ മേനോനാണ്. നിർമ്മാണം: അജി സർവാൻ
ആരിസ്, വിഷ്ണു, അമാനി എന്നീ കൗമാരക്കാരെ കേന്ദ്രീകരിച്ചുള്ളപ്രണയത്തിന്റെയും, സൗഹൃദത്തിന്റെയും, കുടുംബ ബന്ധങ്ങളുടെയും ഹൃദയസ്പർശിയായ കഥയാണ് “ദി ലോസ്റ്റ് ലാംബ്” പറയുന്നത്. ഒപ്പം തന്നെ ഉള്ളിൽ ഒളിപ്പിച്ച വികാരങ്ങളും, തെറ്റിദ്ധാരണകളും ബന്ധങ്ങളെ ശിഥിലമാക്കുന്നത് എങ്ങനെയെന്നും.കൗമാരക്കാർ പ്രണയത്തിന്റെ സങ്കീർണ്ണതകളിലൂടെസഞ്ചരിക്കുമ്പോൾ അവരുടെ മാതാപിതാക്കൾ നേരിടുന്ന വെല്ലുവിളികൾഎങ്ങനെയാണ് തുടങ്ങിയ വൈകാരിക ബന്ധങ്ങളുടെ ഉയർച്ച താഴ്ചകളുമായി കുടുംബ ബന്ധങ്ങളുടെ മായാത്ത മുദ്രകൾ പ്രേക്ഷക മനസ്സിൽപതിപ്പിയ്ക്കുയാണ്”ദി ലോസ്റ്റ് ലാംബ്“എന്ന ഈ ചിത്രം
അഭിനേതാക്കൾ-
ശിവ സൂര്യ ശ്രീകുമാർ, ഫഹദ് യാസർ ,പ്രിയംവദ ഷാജു
,വിജിന സന്തോഷ്, ശിവകുമാർ കൊല്ലറോത്ത്,സന്ധ്യ ജയരാജ് , ജഗത് ജീവൻ ,സ്മിത ദീപക് ,യൂസഫ് ഹസൻ ഫുലാദ്