മനാമ: ആലപ്പുഴ ജില്ലക്കാരുടെ ബഹ്‌റൈനിലെ കൂട്ടായ്മയായ വോയ്‌സ് ഓഫ് ആലപ്പി സൽമാനിയ ഹോസ്പിറ്റലുമായി സഹകരിച്ചുകൊണ്ട് ‘വോയ്‌സ് ഓഫ് ആലപ്പി നൈറ്റ് ഡ്രൈവ്’ എന്നപേരിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. വോയ്സ് ഓഫ് ആലപ്പിയുടെ മൂന്നാമത്തെ രക്ത ദാന ക്യാമ്പ് ആണ് സംഘടിപ്പിച്ചത്. രാത്രി ഏഴുമുതൽ പതിനൊന്ന് മണിവരെ നടന്ന ക്യാമ്പിൽ എൺപതിലധികം രക്തദാതാക്കൾ രക്തദാനം നൽകി .
പുണ്യമായ റമദാൻ മാസത്തിൽ നടന്ന ക്യാമ്പിന്റെ ഉൽഘാടനം വോയ്‌സ് ഓഫ് ആലപ്പി രക്ഷാധികാരി കൂടിയായ ഡോ: പി വി ചെറിയാൻ നിർവഹിച്ചു. വോയ്‌സ് ഓഫ് ആലപ്പി ജനറൽ സെക്രട്ടറി ധനേഷ് മുരളി സ്വാഗതം പറഞ്ഞ യോഗത്തിൽ വോയ്‌സ് ഓഫ് ആലപ്പി പ്രസിഡണ്ട് സിബിൻ സലിം അധ്യക്ഷനായിരുന്നു. വോയ്‌സ് ഓഫ് ആലപ്പി ട്രഷറർ ബോണി മുളപ്പംപള്ളിൽ, മധുസൂദനൻ പിള്ള, ലേഡീസ് വിങ് കോർഡിനേറ്റർ രശ്മി അനൂപ് എന്നിവർ ആശംസകൾ അറിയിച്ചു. ക്യാമ്പിൽ പങ്കെടുത്ത എല്ലാവർക്കും ക്യാമ്പിന്റെ കോർഡിനേറ്റർ കൂടിയായ ചാരിറ്റി വിങ് കൺവീനർ അജിത് കുമാർ നന്ദി അറിയിച്ചു. വോയ്‌സ് ഓഫ് ആലപ്പിയുടെ വിവിധ ഏരിയ കമ്മറ്റി അംഗങ്ങൾ ക്യാമ്പിൽ പങ്കെടുത്തു.