ബഹ്റൈൻ: ഉപയോഗിച്ച പാഠപുസ്തകങ്ങൾ ആവശ്യമുള്ളവരെ ബന്ധിപ്പിച്ച് പാഠപുസ്തക വിതരണം തുടരുന്നു. ഇടപ്പാളയം ബഹ്‌റൈൻ ചാപ്റ്റർ സംഘടിപ്പിക്കുന്ന“ബുക്ക് ഫൈൻഡർ 2025” മാർച്ച് 13 മുതൽ 31 വരെനീണ്ടുനില്കുന്ന ഈ പദ്ധതിയിലൂടെ, ഉപയോഗിച്ചപാഠപുസ്തകങ്ങൾ ശേഖരിച്ചു, അവആവശ്യമുള്ളവർക്ക് സൗജന്യമായി നൽകുന്നു.
പാഠപുസ്തകങ്ങളുടെ പുനരുപയോഗംപ്രോത്സാഹിപ്പിച്ച് പരിസ്ഥിതി സംരക്ഷണത്തെകുറിച്ചുള്ള അവബോധം വർദ്ധിപ്പിക്കുകയെന്നതാണ്ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യം.
നിരവധി വിദ്യാർത്ഥികളും രക്ഷിതാക്കളും ,ഇതിനോടകം തന്നെ ഈ സംരംഭത്തിന്റെ ഭാഗമായികഴിഞ്ഞു.പാഠപുസ്തകങ്ങൾ സംഭാവന ചെയ്യാനോ, ആവശ്യമുള്ളവ സ്വീകരിക്കാനോ താൽപ്പര്യമുള്ളവർ +973 3453 9650 എന്ന നമ്പറിൽബന്ധപ്പെടാവുന്നതാണ്.