Monday, October 27, 2025
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
Flash Seven
ENG
Home NEWS BAHRAIN

വോയ്‌സ് ഓഫ് ആലപ്പിയുടെ ലഹരിവിരുദ്ധ സെമിനാർ ശ്രദ്ധേയമായി

by News Desk
March 29, 2025
in BAHRAIN
വോയ്‌സ് ഓഫ് ആലപ്പിയുടെ ലഹരിവിരുദ്ധ സെമിനാർ ശ്രദ്ധേയമായി

മനാമ: ബഹ്‌റൈനിലെ സാമൂഹിക സാംസ്കാരിക രംഗത്ത് സജീവ സാന്നിധ്യമായ വോയ്‌സ് ഓഫ് ആലപ്പി, കിംസ് ഹെൽത്തുമായി സഹകരിച്ചു കൊണ്ട് ലഹരി വിരുദ്ധ സെമിനാർ സംഘടിപ്പിച്ചു. ‘ചേർന്ന് നിൽക്കുന്നവരുടെ ചിരി മായാതിരിക്കാം’ എന്ന തലക്കെട്ടിൽ ‘നേർവഴി’ എന്ന പേരിൽ സംഘടിപ്പിച്ച പരിപാടി, ഉമൽഹസ്സത്തെ കിംസ് ഹോസ്പിറ്റൽ ഹാളിൽ വച്ചാണ് സംഘടിപ്പിച്ചത്. നൂറിലധികം കുട്ടികളും മാതാപിതാക്കളും പങ്കെടുക്കുകയും ലഹരിയുടെ ദുരുപയോഗത്തെക്കുറിച്ചുള്ള അവബോധം നേടുകയും ചെയ്തു.

മൂന്ന് സെഷനുകളായാണ് സെമിനാർ നടന്നത്. കിംസ് ഹെൽത്ത് ഹോസ്പിറ്റലിലെ പ്രശസ്ത മനോരോഗവിദഗ്തൻ ഡോ: അമൽ എബ്രഹാം നയിച്ച ആദ്യ സെഷൻ കുട്ടികൾക്കും രക്ഷിതാക്കൾക്കും ലഹരിക്കെതിരെ എങ്ങനെ പ്രതിരോധം തീർക്കാം എന്നതിൽ കൃത്യമായ അവബോധം സൃഷ്ടിക്കുന്നത് ആയിരുന്നു. കുട്ടികൾ ലഹരിക്ക് അടിമപ്പെടാതെ നേർവഴിയിലേക്ക് കടക്കണമെങ്കിൽ രക്ഷിതാക്കളാണ് ആദ്യം മികച്ച മാതൃക കാണിക്കേണ്ടത് എന്ന് രക്ഷകർത്താക്കൾക്ക് വേണ്ടിയുള്ള രണ്ടാമത്തെ സെഷനിൽ ഇന്ത്യൻ സ്കൂൾ ചെയർമാൻ അഡ്വ: ബിനു മണ്ണിൽ കൂട്ടിച്ചേർത്തു. എല്ലാവിധ ലഹരി ആസക്തികളും ഒഴിവാക്കേണ്ടത് കുടുംബങ്ങളിൽ നിന്ന് ആകണം എന്നും, ഒരു നല്ല കുടുംബം ഉണ്ടാകുമ്പോൾ നല്ല കുട്ടികൾ രൂപപ്പെടുമെന്നും, അതിലൂടെ നല്ല പൗരന്മാരും, ഒരു നല്ല സമൂഹവും, നല്ല രാജ്യവും സൃഷ്ടിക്കപ്പെടുമെന്നും അനുഭവങ്ങൾ നിരത്തിക്കൊണ്ട് അദ്ദേഹം അവബോധം സൃഷ്ടിച്ചു.

സെമിനാറിലെ മൂന്നാമത്തെ സെഷനിൽ മാധ്യമപ്രവർത്തകനും, പ്രശസ്‌ത കൗൺസിലറുമായ പ്രദീപ് പുറവങ്കര, ലഹരിയുടെ വ്യാപ്തി എത്രത്തോളം എത്തിയിരിക്കുന്നു എന്നതിനെക്കുറിച്ചുള്ള കണക്ക്, പഠനങ്ങൾ എന്നിവയെ അടിസ്ഥാനമാക്കി കൃത്യമായ വിവരണം നൽകി. ബഹ്‌റൈനിൽ നിന്നടക്കം കഴിഞ്ഞ ദിവസങ്ങളിൽ പിടികൂടിയ മയക്ക് മരുന്നിന്റെ കണക്കുകൾ നിരത്തിയത് തങ്ങളുടെ കുട്ടികൾ സുരക്ഷിതരാണെന്ന രക്ഷിതാക്കളുടെ മിഥ്യാധാരണ തിരുത്തുന്നതായിരുന്നു. തുടർന്ന് സെമിനാർ നയിച്ചവർക്ക് ഉപഹാരം നൽകി. ഡോ: അമൽ എബ്രഹാമിന് വോയ്‌സ് ഓഫ് ആലപ്പി എക്സിക്യൂട്ടീവ് കമ്മറ്റിയും, അഡ്വ: ബിനു മണ്ണിലിന് വോയ്‌സ് ഓഫ് ആലപ്പി ലേഡീസ് വിങ് എക്സിക്യൂട്ടീവ് കമ്മറ്റിയും, പ്രദീപ് പുറവങ്കരയ്ക്ക് ബഹ്‌റൈനിലെ സാമൂഹിക പ്രവർത്തകരും ഉപഹാരം കൈമാറി.

സെമിനാറിന് ശേഷം കുട്ടികളും മാതാപിതാക്കളും ലഹരിവിരുദ്ധ പ്രതിജ്ഞയെടുത്തു. മലയാളത്തിലുള്ള പ്രതിജ്ഞ അഹന പ്രസന്നനും ഇംഗ്ലീഷിലുള്ള പ്രതിജ്ഞ അദ്വൈത് അജിത്തും ചൊല്ലിക്കൊടുത്തു. വോയ്‌സ് ഓഫ് ആലപ്പി രക്ഷാധികാരികളായ ഡോ: പി വി ചെറിയാൻ, സോമൻ ബേബി, കെ ആർ നായർ, അനിൽ യു കെ, കിംസ് ഹെൽത്ത് മാർക്കറ്റിംഗ് ഹെഡ് പ്യാരിലാൽ ഉൾപ്പടെ ബഹ്‌റൈനിലെ സാമൂഹിക-സാംസ്കാരിക രംഗത്തെ പ്രമുഖർ സെമിനാറിൽ സന്നിഹിതരായിരുന്നു.

ShareSendTweet

Related Posts

ബഹ്റൈൻ മലപ്പുറം ഡിസ്ട്രിക്ട് ഫോറം ആദരിച്ചു
BAHRAIN

ബഹ്റൈൻ മലപ്പുറം ഡിസ്ട്രിക്ട് ഫോറം ആദരിച്ചു

October 26, 2025
പാലക്കാട് ആർട്സ് ആൻഡ് കൾച്ചറൽ തിയേറ്റർ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
BAHRAIN

പാലക്കാട് ആർട്സ് ആൻഡ് കൾച്ചറൽ തിയേറ്റർ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

October 26, 2025
മുഖ്യമന്ത്രി പിണറായിയുടെ ബഹ്‌റൈൻ പര്യടനം കനത്ത പരാജയമെന്ന്  യു ഡി എഫ് മുന്നണി പോഷക സംഘടനകൾ ആരോപിച്ചു.
BAHRAIN

മുഖ്യമന്ത്രി പിണറായിയുടെ ബഹ്‌റൈൻ പര്യടനം കനത്ത പരാജയമെന്ന് യു ഡി എഫ് മുന്നണി പോഷക സംഘടനകൾ ആരോപിച്ചു.

October 19, 2025
ബഹ്റൈൻ പ്രതിഭ മുപ്പതാം കേന്ദ്ര സമ്മേളനം : 251 അംഗ സ്വാഗത സംഘം രൂപീകരിച്ചു
BAHRAIN

ബഹ്റൈൻ പ്രതിഭ മുപ്പതാം കേന്ദ്ര സമ്മേളനം : 251 അംഗ സ്വാഗത സംഘം രൂപീകരിച്ചു

October 19, 2025
ബഹ്റൈൻ മലപ്പുറം ഡിസ്ട്രിക്ട് ഫോറം ഭാരവാഹികൾ ബഹു: സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാനെ സന്ദർശിച്ചു
BAHRAIN

ബഹ്റൈൻ മലപ്പുറം ഡിസ്ട്രിക്ട് ഫോറം ഭാരവാഹികൾ ബഹു: സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാനെ സന്ദർശിച്ചു

October 19, 2025
ബഹ്‌റൈൻ തൃശ്ശൂർ കുടുംബം ഓണാഘോഷം സംഘടിപ്പിച്ചു
BAHRAIN

ബഹ്‌റൈൻ തൃശ്ശൂർ കുടുംബം ഓണാഘോഷം സംഘടിപ്പിച്ചു

October 19, 2025
Next Post
ഐ.സി.എഫ്. ഈദ് ആശംസകൾ നേർന്നു

ഐ.സി.എഫ്. ഈദ് ആശംസകൾ നേർന്നു

ഫ്രണ്ട്സ് സോഷ്യൽ അസോസിയേഷൻ ഈദുൽ ഫിത്വർ ആശംസകൾ നേർന്നു

ഫ്രണ്ട്സ് സോഷ്യൽ അസോസിയേഷൻ ഈദുൽ ഫിത്വർ ആശംസകൾ നേർന്നു

ബഹ്റൈനിൽ നാളെ ചെറിയ പെരുന്നാൾ

ബഹ്റൈനിൽ നാളെ ചെറിയ പെരുന്നാൾ

Recent Posts

  • 34 വർഷങ്ങൾക്കു ശേഷം; അമരം റീ റിലീസ് തീയതി പ്രഖ്യാപിച്ചു
  • ഭാര്യയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി; ഭർത്താവ് പിടിയിൽ
  • കോൺ​ഗ്രസ് എംഎൽഎ റോജി എം ജോൺ വിവാഹിതനാകുന്നു, വധു യുവ സംരംഭകയും ഇന്റീരിയർ‌ ഡിസൈനറുമായ ലിപ്‌സി, വിവാഹം 29ന്
  • ബഹ്റൈൻ മലപ്പുറം ഡിസ്ട്രിക്ട് ഫോറം ആദരിച്ചു
  • ഇനി ആനവണ്ടിയിലും ഫുഡ് ഡെലിവറി; ടെൻഡർ ക്ഷണിച്ച് കെ.എസ്.ആർ.ടി.സി

Recent Comments

No comments to show.

Archives

  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • AUTO
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME

© 2024 Daily Bahrain. All Rights Reserved.