മനാമ: ബഹ്റൈൻ തലസ്ഥാന നഗരിയായ മനാമയിൽ നടന്ന ഈദ് ഗാഹിൽ അൽ ഫുർഖാൻ സെൻറർ വൈസ് പ്രസിഡണ്ട് മൂസാ സുല്ലമി പെരുന്നാൾ നമസ്കാരത്തിന് നേതൃത്വം നൽകി ഖുതുബ നിർവ്വഹിച്ചു. പരിശുദ്ധ റമദാനിന് ശേഷമുള്ള തുടർജീവിതം സ്രഷ്ഠാവായ ദൈവം നിഷിദ്ധമാക്കിയത് വെടിഞ്ഞും നന്മകൾ ചെയ്തും ഒരു മാസക്കാലത്തെ നോമ്പ്കൊണ്ട് നേടിയ സൂക്ഷമതയും വിശുദ്ധിയും കാത്ത്‌സൂക്ഷിക്കണമെന്ന് അദ്ദേഹം ഉണർത്തി. രക്ഷിതാക്കൾ പുതു തലമുറക്ക് ഉത്തമ മാതൃകയായി മാറിയാൽ ഈയടുത്തായി നാം കണ്ടും കേട്ടും നടുങ്ങിയ ഭീതി ജനകമായ സംഭവ വികാസങ്ങളിൽ നിന്നും യുവ തലമുറയെ രക്ഷിക്കാനുള്ള എളിയ ശ്രമമായിരിക്കുമതെന്നും അദ്ദേഹം സൂചിപ്പിച്ചു.
മനാമ മുൻസിപ്പാലിറ്റി കോമ്പൗണ്ടിൽ ബഹ്റൈൻ സുന്നി ഔഖാഫിൻ്റെ ആഭിമുഖ്യത്തിൽ അൽ ഫുർഖാൻ സെൻറാണ് ഈദ് ഗാഹ് സംഘടിപ്പിച്ചത്. നാല് വർഷമായി നടന്നു വരുന്ന ഈദ്ഗാഹിൽ ഇത്തവണ പ്രവാസി മലയാളികളായ നൂറുക്കണക്കിന് പേർ പങ്കെടുത്തു. അബ്ദുൽ മജീദ് തെരുവത്ത്, മുജീബുറഹ്‌മാൻ എടച്ചേരി. ഷാഫുദീൻ അടുർ എന്നിവർ ഈദ്ഗാഹ് സംഘാടനത്തിന് നേതൃത്വം നൽകി.
ഹിഷാം കെ ഹമദ്, ഇല്യാസ് കക്കയം, മുഹമ്മദ് ശാനിദ്, ആരിഫ് അഹമദ്, മനാഫ് കബീർ, ബാസിത്ത് വില്യാപ്പള്ളി, അബ്ദുല്ല പുതിയങ്ങാടി, യൂസുഫ് പികെ, ആഷിഖ് പിഎൻപി, ഫാറൂഖ് മാട്ടൂൽ, ഇഖ്ബാൽ കാഞ്ഞങ്ങാട്. മുബാറഖ് വികെ, അനൂപ് തിരൂർ, മായൻ, നജീബ് ആലപ്പി, മുഹിയിദീൻ കണ്ണൂർ, ഹൈറുന്നിസ അബ്ദുൽ മജീദ്, സബീല യൂസുഫ്, സമീറ അനൂപ്, ബിനൂഷ തുടങ്ങിയർ നിയന്ത്രിച്ചു.









