മനാമ: കോഴിക്കോട് ജില്ലാ പ്രവാസി ഫോറം (കെ.പി.എഫ് ബഹ്റൈൻ ) ലേഡീസ് വിംഗിൻ്റെ നേതൃത്വത്തിൽ ബ്രെയ്ൻ ക്രാഫ്റ്റ് എഡ്യുസ്റ്റെപ്പന്ന സ്ഥാപനത്തിൽ ആർട്ട് ആൻ്റ് കളറിംഗ് മത്സരം സംഘടിപ്പിച്ചു. രണ്ട് വിഭാഗങ്ങങ്ങായി തരം തിരിച്ച് നടത്തിയ മത്സരത്തിൻ്റെ ഔദ്യോഗിക ഉദ്ഘാടനം തനിമ ചക്രവർത്തി (ചെയർപേഴ്സൺ, അൽബറാഖ് ഇലക്ടിക്കൽ സർവ്വീസസ്) നിർവ്വഹിച്ചു. കെ.പി. എഫ് പ്രസിഡണ്ട് സുധീർ തിരുന്നിലത്തിൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിന് ജനറൽ സെക്രട്ടറി അരുൺ പ്രകാശ് സ്വാഗതം പറഞ്ഞു.
ചടങ്ങിൽ മുഖ്യാധികളായി ഫ്രാൻസിസ് കൈതാരത്ത് (ചെയർമാൻ ആൻ്റ് മാനേജിംഗ് ഡയറക്ടർ ബഹ്റൈൻ മീഡിയാ സിറ്റി), മാധുരി പ്രകാശ് (ഡയറക്ടർ, ക്വാളിറ്റി എഡ്യുക്കേഷൻ സ്കൂൾ), രാജി ഉണ്ണികൃഷ്ണൻ ( സീനിയർ ജേണലിസ്റ്റ് ,973 ലോഞ്ച് ലൈവ് എഫ് എം), ജോയ് മാത്യു (സി.ഇ. ഒ ബ്രെയ്ൻ ക്രാഫ്റ്റ് ഇൻ്റർ നാഷണൽ ) എന്നിവർ പങ്കെടുത്തു സംസാരിച്ചു.
പ്രസ്തുത ചടങ്ങിൽ വെച്ച് വിജയികളെ പ്രഖ്യാപിച്ചു. ഗ്രൂപ്പ് ഒന്ന് ജൂനിയർ വിഭാഗത്തിൽ കരുൺ മാധവ്, ആധിഷ് ആർ രാകേഷ്, റിയാന മർക്കാം എന്നിവർക്ക് യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ ലഭിച്ചു. ഗ്രൂപ്പ് രണ്ട് സീനിയർ വിഭാഗത്തിൽ ദിയാ ഷെറിൻ, ശ്രീഹരി സന്തോഷ്, ഓൺഡ്രില ദേയ് എന്നിവർക്കും യഥാക്രമം ഒന്നും രണ്ടും മുന്നും സ്ഥാനം ലഭിച്ചു. വിജയികളെയും പങ്കെടുത്തുവരെയും ചടങ്ങിൽ വെച്ച് ആദരിച്ചു. കൂടാതെ സ്വന്തം മുടി മുറിച്ച് ക്യാൻസർ രോഗികൾക്ക് വിഗ്ഗുണ്ടാക്കാൻ നല്കിയ സാൻവി സുജീഷിനെയും ചടങ്ങിൽ ആദരിച്ചു.

കെപിഫ് അസിസ്റ്റന്റ് ട്രഷറർ സുജീഷ് മാടായി,കെ.ടി. സലീം, ജമാൽ കുറ്റിക്കാട്ടിൽ ( രഷാധികാരികൾ),ഷാജി പുതുക്കുടി (വൈസ് പ്രസിഡണ്ട് ,ലേഡീസ് വിംഗ് ഇൻ ചാർജ്ജ്) എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ച യോഗം അഞ്ജലി സുജീഷ്. ഷെറിന ഖാലിദ് (ലേഡീസ് വിംഗ് ജോയ്ൻ്റ് കൺവീനേഴ്സ് ) , എന്നിവരും എക്സിക്യുട്ടീവ് മെമ്പർമാരും ലേഡീസ് വിംഗ് പ്രവർത്തകരും ചേർന്ന് നിയന്ത്രിച്ചു. അനുർദേവ പ്രജീഷ് മുഖ്യാവതാരകയായ യോഗത്തിന് കെ.പി. എഫ് ട്രഷറർ ലേഡീസ് വിംഗ് കൺവീനർ സജ്ന ഷനൂബ് നന്ദി അറിയിക്കുകയും ചെയ്തു.









