മനാമ: സമൂഹത്തിൽ പീഡിപ്പിക്കപ്പെടുന്നവർക്കും പാർശ്വവൽക്കരിക്കപ്പെടുന്നവർക്
കാരുണ്യത്തിന്റെയും സാമൂഹ്യ നീതിയുടെയും വിശാലമായ കാഴ്ചപ്പാടിലൂടെ ദരിദ്രരെയും അടിച്ചമർത്തപ്പെട്ട മനുഷ്യരെയും ചേർത്ത് പിടിക്കുമായിരുന്നു അദ്ദേഹമെപ്പോഴും. വിവിധ മതസമൂഹങ്ങളോട് അനുഭാവ പൂർവമായ നിലപാട് സ്വീകരിക്കുകയും വിശാലമായ കാഴ്ചപ്പാട് വെച്ച് പുലർത്തുകയും ചെയ്തിരുന്ന അദ്ദേഹത്തിൻ്റെ വേർപാട് മാനവ സമൂഹത്തിന് വലിയ നഷ്ടമാണുണ്ടാക്കിയിട്ടുള്ളത്.
ദാരിദ്ര്യം, പരിസ്ഥിതി ചൂഷണം, കാലാവസ്ഥാ വ്യതിയാനം എന്നിവയെ ഫലപ്രദമായ രീതിയിൽ നേരിടുവാൻ അദ്ദേഹം ആഹ്വാനം ചെയ്തു, യുദ്ധങ്ങൾക്കും സംഘർഷങ്ങൾക്കും അറുതി വരുത്തി സമൂഹങ്ങൾക്കിടയിൽ സ്വസ്ഥതയും സമാധാനവും സാധ്യമാക്കുന്നതിന് അദ്ദേഹം എന്നും മുൻപന്തിയിൽ നിലകൊണ്ടു. വിവിധ മത ദർശനങ്ങൾക്കിടയിൽ യോജിപ്പിൻ്റെ മേഖല കണ്ടെത്തുന്നതിനുള്ള ഏത് തരം ശ്രമങ്ങളെയും കലവറയില്ലാത്ത പിന്തുണ കൊണ്ട് അദ്ദേഹം വിസ്മയിപ്പിക്കുകയായിരുന്നു. അദ്ദേഹം പിന്തുടർന്ന മാനവികതയുടെ പാത കൂടുതൽ തെളിമയോടെ മുന്നോട്ടു കൊണ്ടു പോകാൻ എല്ലാ ജന വിഭാഗങ്ങൾക്കും കഴിയേണ്ടതുണ്ട്. ഫലസ്തീൻ ജനതയുടെ സ്വാതന്ത്യത്തിന് വേണ്ടി നിലകൊണ്ടതോടൊപ്പം ഗസ്സയിലെ കൂട്ടക്കുരുതി അവസാനിപ്പിക്കാനും കഷ്ടതയനുഭവിക്കുന്ന ജനതക്ക് സഹായമെത്തിക്കാനും അദ്ദേഹം നിരന്തരം ശ്രമിച്ചിരുന്നുവെന്നും ഫ്രണ്ട്സ് അസോസിയേഷൻ്റെ അനുശോചനക്കുറിപ്പിൽ അനുസ്മരിച്ചു.









