അനിൽ ചോരവാർന്നു കിടക്കുകയാണ്, എന്റെ കൂട്ടുകാരനെക്കൂടി ആ ജീപ്പിൽ ആശുപത്രിയിലെത്തിക്കണേ… പോലീസുകാരോട് അപേക്ഷിച്ചു, ഞങ്ങളെ ഉപേക്ഷിച്ച് അവർ സ്ഥലംവിട്ടു’!! നടു റോഡിൽ പോലീസ് അതിക്രമം!! അനിലിന്റെ കാഴ്ചയ്ക്ക് സാരമായ തകരാർ, മൂക്കിന്റെ പാലം, ചുണ്ട് എന്നിവിടങ്ങളിൽ സ്റ്റിച്ച്, കീഴ്ത്താടിക്കേറ്റ പരുക്കിൽ പല്ലുകൾ ഇളകി, താടിക്കു സ്ഥാനചലനം
ആലപ്പുഴ: നടു റോഡിൽ പോലീസ് അതിക്രമത്തിൽ ഗുരുതരമായി പരുക്കേറ്റ് യുവാവ്. ഫോർട്ട്കൊച്ചിയിലെ ക്രിസ്മസ് പരിപാടി കണ്ടു പുലർച്ചെയോടെ തിരിച്ചുവരികയായിരുന്ന രാഹുലും അനിൽ രാജേന്ദ്രനുമാണ് പോലീസ് അതിക്രമത്തിന് ഇരയായത്....









