മനാമ: കേരള നിയമസഭാ അംഗവും മലങ്കര സഭയുടെ പുത്രനുമായ പുതുപ്പള്ളി എം.എൽ.എ യുമായ ശ്രീ ചാണ്ടി ഉമ്മൻ ബഹ്‌റൈൻ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രലിൽ സന്ദർശിച്ചു.
കത്തീഡ്രൽ വികാരി റവ ഫാ ജേക്കബ് തോമസ്, സഹ വികാരി റവ ഫാ തോമസ്കുട്ടി പി. എൻ, ഇടവക ആക്ടിങ് ട്രസ്റ്റി ശ്രീ സുജിത് എബ്രഹാം , ഇടവക സെക്രട്ടറി ശ്രീ ബിനു എം. ഈപ്പൻ, ഇടവക ഭാരവാഹികൾ എന്നിവർ ചേർന്ന് പൊന്നാട അണിയിച്ചു ആദരിച്ചു.
തന്റെ പിതാവ് ഉൾപ്പടെ അനേകം പേർ ഇവിടെ വരികയും ആത്മീയ ആശ്വാസം ലഭിക്കുന്ന ഈ പ്രാര്ഥനാഗോപുരം ഏവർകും അനുഗ്രഹമാകട്ടെയെന്നും ഇത്തരം ഒരു ദേവാലയം ഇവിടെ ആയിരിപ്പാൻ തക്കവണ്ണം ഇടയാക്കിയ ഇടവകയുടെ പൂർവ്വസൂര്യകളെയും ബഹ്‌റൈൻ രാജകുടുംബത്തെയും നന്ദിയോടെ ഓർക്കുന്നുവെന്നും ശ്രീ ചാണ്ടി ഉമ്മൻ അഭിപ്രായപ്പെട്ടു.