പാലക്കാട് ജില്ലാ മുസ്ലിം ലീഗ് സമ്മേളനത്തിന്റെ പ്രചരണാർത്ഥം ബഹ്റൈനിൽ എത്തിയ പാലക്കാട് ജില്ലാ മുസ്ലിം ലീഗ് പ്രസിഡണ്ട് മരക്കാർ മൗലവി മാരായമംഗലം, ജനറൽ സെക്രട്ടറി അഡ്വക്കേറ്റ് ടി. എ. സിദ്ദീഖ്, ട്രഷറർ സലാം മാസ്റ്റർ എന്നിവർക്ക് കെഎംസിസി ബഹ്‌റൈൻ പാലക്കാട് ജില്ലാ കമ്മിറ്റി സ്വീകരണം നൽകി .
മനാമ കെഎംസിസി ഹാളിൽ വെച്ച് നടന്ന സ്വീകരണ യോഗം ബഹ്റൈൻ കെഎംസിസി പ്രസിഡണ്ട് ഹബീബ് റഹ്മാൻ ഉദ്ഘാടനം ചെയ്തു.
മുഖ്യ അതിഥിയായി ചടങ്ങിൽ സംബന്ധിച്ച പ്രമുഖ ബിസിനസ്സുകാരനും സാമൂഹിക സാംസ്കാരിക രംഗത്തെ നിറ സാന്നിദ്ധ്യവുമായ അമദ് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ പമ്പവാസൻ നായരെ ചടങ്ങിൽ കെഎംസിസി പാലക്കാട് ജില്ലാ കമ്മിറ്റി ആദരിച്ചു.
ബഹ്‌റൈൻ കെഎംസിസി പാലക്കാട് ജില്ലാ കമ്മിറ്റിയുടെ ജീവ കാരുണ്യ പ്രവത്തനങ്ങളിലും മറ്റും നൽകി വരുന്ന നസീമമായ പിന്തുണക്കും തന്റെ പൊതു പ്രവർത്തന മേഖലയിലെ സംഭാവനകളും പരിഗണിച്ച് ജില്ലാ കെഎംസിസിക്ക് വേണ്ടി കെഎംസിസി ബഹ്‌റൈൻ പ്രസിഡണ്ട് ഹബീബ് റഹ്മാൻ ഷാൾ അണയിച്ചു, മുസ്ലിം ലീഗ് പാലക്കാട് ജില്ലാ പ്രസിഡണ്ട് മരക്കാർ മാരായമംഗലം അദ്ദേഹത്തിനുള്ള മൊമെന്റോ കൈമാറി.
മരക്കാർ മാരായമംഗലത്തിനുള്ള മൊമെന്റോ ഹബീബ് റഹ്മാനും, അഡ്വക്കറ്റ് ടി സിദ്ധിക്കിനുള്ള മൊമെന്റോ ഷംസുദ്ദീൻ വെള്ളിക്കുളങ്ങരയും, സലാം മാസ്റ്റർ ക്കുള്ള മൊമെന്റോ ഇൻമാസ് ബാബുവും കൈമാറി.
മരക്കാർ മാരായമംഗലം,പമ്പാവാസൻ നായർ, അഡ്വക്കേറ്റ് സിദ്ദീഖ് സലാം മാസ്റ്റർ എന്നിവർ പ്രഭാഷണം നിർവഹിച്ചു .
ഹ്രസ്വ സന്ദർശനാർത്ഥം ബഹ്റൈനിൽ എത്തിയ ജില്ലാ ജനറൽ സെക്രട്ടറി നിസാമുദ്ദീന്റെയും മുൻ ജില്ലാ പ്രസിഡണ്ട് ഷറഫുദ്ദീന്റെയും പിതാവ് കെ. പി.ഹസൈനാർ ഹാജിയെ ചടങ്ങിൽ വെച്ച് ആദരിച്ചു.
അസൈനാർ കളത്തിങ്കൽ, ഷംസുദ്ദീൻ വെള്ളിക്കുളങ്ങര , റഫീഖ് തോട്ടക്കര, ഷറഫുദ്ദീൻ മാരായമംഗലം എന്നിവർ പരിപാടിക്ക് ആശംസകൾ നേർന്നു സംസാരിച്ചു . അബ്ദുൽ കരീം ഖിറാഅത്ത് നിർവഹിച്ചു .
ഹാരിസ് വി വി തൃത്താല , യൂസഫ് മുണ്ടൂർ,അൻവർ കുമ്പിടി, നൗഷാദ് പുതുനഗരം, അനസ് നാട്ടുക്കൽ, ഫൈസൽ വടക്കഞ്ചേരി , അൻസാർ ചങ്ങലീരി എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
ഇൻമാസ് ബാബുവിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന പരിപാടിയിൽ നിസാമുദ്ദീൻ മാരായമംഗലം സ്വാഗതവും ആഷിക് പത്തിൽ മേഴത്തൂർ നന്ദിയും പറഞ്ഞു.