മനാമ: കെ സിറ്റി ബിസിനസ് സെൻററിൽ വെച്ച് മെയ് 9 ന് ചേർന്ന ജനറൽബോഡിയിൽ ബഹറൈൻ മലപ്പുറം ജില്ലാ ഫോറം ഭാരവാഹികളെ തെരഞ്ഞെടുത്തു. ഭാരവാഹികളെ തിരഞ്ഞെടുക്കുന്നതിനായി കഴിഞ്ഞ മാസം രൂപം കൊടുത്ത അഡ് ഹോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആണ് പുതിയ എക്സിക്യൂട്ടീവ് കമ്മിറ്റി തിരഞ്ഞെടുക്കപ്പെട്ടത്. അഡഹോക് കമ്മിറ്റി ചെയർമാൻ ശ്രീ ബഷീർ അമ്പലായി, അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ വൈസ് ചെയർമാൻ സലാം മമ്പാട്ടുമൂല സ്വാഗതവും ജനറൽ കൺവീനർ ഷമീർ പൊട്ടച്ചോല നന്ദിയും പ്രകാശിപ്പിച്ചു. യോഗത്തിൽ ശ്രീ അലി അഷറഫ് അഡ്ഹോക്ക് കമ്മിറ്റിയുടെ ഒരു മാസത്തെ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.
തുടർന്ന് നടന്ന തെരഞ്ഞെടുപ്പ് യോഗ നടപടികളുടെ ചുമതല ശ്രീ ബഷീർ അമ്പലായി, ശ്രീ ഫസലുൽ ഹഖ് എന്നിവർ നിർവഹിച്ചു.
അടുത്ത ഒരു വർഷത്തേക്ക് ബഹ്റൈൻ മലപ്പുറം ഡിസ്ട്രിക്ട് ഫോറത്തെ നയിക്കുന്നതിനായി ഡോക്റ്റർ സലാം മാമ്പാട്ടുമൂല പ്രസിഡൻ്റായും ഷമീർ പൊട്ടച്ചോല ജനറൽ സെക്രട്ടറിയായും അലി അഷറഫ് വാഴക്കാട് ട്രഷറർ ആയും മൻഷീർ കൊണ്ടോട്ടി ഓർഗനൈസിങ് സെക്രട്ടറിയായും തിരഞ്ഞെടുക്കപ്പെട്ടു. അഡ്വൈസറി ബോർഡ് അംഗങ്ങളായി ബഷീർ അമ്പലായി, ഹബീബ് റഹ്മാൻ ശിഫ അൽ ജസീറ, കെ ടി മുഹമ്മദലി ദാർ അൽ ശിഫ, നാരായണൻ പി.ടി കാലടി, ബാലകൃഷ്ണൻ .എം, എൻ കെ മുഹമ്മദലി മലപ്പുറം എന്നിവരെയും തിരഞ്ഞെടുത്തു.
മറ്റു ഭാരവാഹികളായി രാജേഷ് നിലമ്പൂർ, ഷാനവാസ് എടപ്പാൾ, റംഷാദ് അയിലക്കാട്, മുനീർ ഒറവക്കോട്ടിൽ,സകരിയ പൊന്നാനി ( വൈസ് പ്രസിഡൻ്റ്മാർ) , ഷബീർ മുക്കൻ ,അഷറഫ് കുന്നത്തുപറമ്പിൽ, കാസിം പാടത്തകായിൽ, ഷിബിൻ തോമസ്, അബ്ദുൽ ഹഖ് മാസ്റ്റർ ( ജോയിൻ്റ് സെക്രട്ടിമാർ), സംശുദ്ധീൻ ഷാദ ഫിഷ് ( അസിസ്റ്റൻ്റ് ട്രഷറർ) ഡോക്ടർ യാസർ ചോമയിൽ (മെഡിക്കൽ അഡ്വൈസർ),
ഫസലുൽ ഹഖ് (മീഡിയ വിങ് കൺവീനർ), അൻവർ നിലമ്പൂർ (എന്റർടൈൻമെന്റ് സെക്രട്ടറി), റസാക്ക് പൊന്നാനി (ചാരിറ്റി കൺവീനർ), റഹ്മത്തലി (സ്പോർട്സ് കൺവീനർ), വാഹിദ് വളാഞ്ചേരി (മെമ്പർഷിപ്പ് സെക്രട്ടറി), റിയാസ് ഓമാനൂർ( ഹെൽപ്പ് ഡെസ്ക് കൺവീനർ), മുജീബ് പുറത്തൂർ (ജോബ് സെല്ല് കൺവീനർ), രഘുനാഥ് (സാഹിത്യ വിഭാഗം കൺവീനർ), ഫിറോസ് വെളിയങ്കോട് (ഓഡിറ്റർ), ബഷീർ തറയിൽ (വോളണ്ടിയർ കോഡിനേറ്റർ). എക്സിക്യൂട്ടീവ് മെമ്പർമാരായി വാഹിദ് വൈലത്തൂർ ആഷിഫ് വടപുരം, മനു തറയത്ത്, റസാക്ക് കരുളായി, സുബിൻ ദാസ്, ജസീര്‍ പൊന്നാനി, ഗഫൂർ മുക്കുതല, ഹുസൈൻ തവനൂർ, ഹാമിൽ മഞ്ചേരി, മൗസൽ മൂപ്പൻ, മൂസ മലപ്പുറം, സമീർ പൊന്നാനി, ശിഹാബ് വെളിയങ്കോട്, ബാബു എം കെ, ബക്കർ വെളിയങ്കോട്, റിൻഷാദ് വളാഞ്ചേരി, അനീസ് ബാബു കാളികാവ്, ജംഷീദ് വളപ്പൻ, ജഷീർ മറോളിയിൽ, ഇസ്സുദ്ദീൻ തിരൂരങ്ങാടി, നൗഷാദ് മുനീർ, ബാവ പൊന്നാനി, നജീബ്, നജീബ് കരുവാരക്കുണ്ട്, ശരീഫ് കൊണ്ടോട്ടി, മുജീബ് അയിരൂർ, അനിമോൻ, ഷാഹുൽ ഹമീദ്, അഹമ്മദ് കുട്ടി വളാഞ്ചേരി, ആബിദ് തിരൂർ, സിറാജ് വെന്നിയൂർ, ജോമോൻ പുല്ലഞ്ചേരി,സാജിദ് കരുളായി, രജീഷ് ആർ. പി എന്നിവരെയും തിരഞ്ഞെടുത്തു.