മനാമ: ഹൂറ അൽ-തീൽ സ്‌റ്റേഡിയത്തിൽ വച്ച് നടന്ന ഡ്രീംസ് കപ്പ് 2025 അമേച്ചർ വിഭാഗത്തിൽ വാശിയേറിയ ഫൈനൽ മൽസരത്തിൽ മറുപടിയില്ലാത്ത ഒരു ഗോളിന് ജി.എസ്.ബി എഫ് സിയെ ഫ്ലീറ്റ് ലൈൻ എഫ് സി പരാജയപ്പെടുത്തിയത്.
ജിജോ ആൻറ്റണിയാണ് ഫ്ലീറ്റ് ലൈൻ എഫ് സിയുടെ വിജയ ഗോൾ നേടിയത്.കളിയിലെ മികച്ച ഗോൾകീപ്പറായി ഫ്‌ളീറ്റ്ലൈൻ എഫ്സിയുടെ മിഥുനും മികച്ച ഡിഫൻറ്ററായി ഫ്‌ളീറ്റ്ലൈൻ എഫ് സി യുടെ രാജേഷും മികച്ച കളി കാരനായിജി.എസ്.ബി എഫ് സി- യുടെ അജ്മല്ലും കളിയിലെ കൂടുതൽ ഗോൾ നേടിയ കളിക്കാരനായി ജി.എസ്.ബി എഫ് സി യുടെ ഷബീഹിനേയും തിരഞ്ഞെടുത്തു.









