മനാമ: സുന്നി ഔഖാഫിന്റെ ആഭിമുഖ്യത്തിൽ ബഹ്‌റൈനിലെ മലയാളി സമൂഹത്തിനായി ഈസ ടൗണിലെ ഇന്ത്യൻ സ്കൂൾ ഗ്രൗണ്ടിൽ സംഘടിപ്പിക്കുന്ന ഈദ് ഗാഹിന്റെ ഒരുക്കങ്ങൾ പൂർത്തിയായതായി ബന്ധപ്പെട്ടവർ അറിയിച്ചു.ഈദ് ഗാഹിന്റെ വിജയത്തിനു വേണ്ടി വിപുലമായ സ്വാഗത സംഘം രൂപവൽകരിച്ചു പ്രവർത്തിക്കുന്നുണ്ട്.
സമീർ ഹസൻ രക്ഷാധികാരിയും ജാസിർ പി.പി ജനറൽ കൺവീനറുമാണ്. സജീബ്, ജൈസൽ ശരീഫ് എന്നിവർ അസിസ്റ്റന്റ് കൺവീനർമാരുമാണ്. സകീർ ഹുസൈൻ (പ്രചരണം), ജമാൽ (മീഡിയ), മൂസ.കെ.ഹസൻ (സൗണ്ട്), മുജീബു റഹ് മാൻ (റിഫ്രഷ്മെന്‍റ്), അജ്മൽ ശറഫുദ്ദീൻ (വളന്‍റിയർ), സിറാജ് കിഴുപ്പള്ളിക്കര (വീഡിയോ), സമീർ ഹസൻ (വിഭവം), ഫൈസൽ ടി.വി (ട്രാഫിക്), അനീസ് വി.കെ (ക്ഷണം), സജീർ (തക്ബീർ), മുഹമ്മദ് ഷാജി (സ്റ്റാൾ), അഹമ്മദ് റഫീഖ് (സ്വീകരണം), എ.എം ഷാനവാസ് (കോർഡിനേഷൻ), മെഹ്‌റ മൊയ്തീൻ (വനിത വിഭാഗം) എന്നിവർ വിവിധ വകുപ്പുകളുടെ കൺവീനർമാരാണ്. സഈദ് റമദാൻ നദ്‌വി, മുഹമ്മദ് മുഹ് യുദ്ദീൻ, മുഹമ്മദ് റഊഫ്, റഫീഖ് മണിയറ. ഫൈസൽ, അബ്ദുസ്സലാം, മജീദ് തണൽ , നൗഷാദ്, ബഷീർ പി.എം, മുഹമ്മദ് റിയാസ്, സലാഹുദ്ധീൻ എം, മുഹമ്മദ് ശാക്കിർ, മഹ്മൂദ് മായൻ, ഡോ. സാബിർ, ടി ടി മൊയ്തീൻ, ശമീം ജൗദർ, മുഹമ്മദലി മലപ്പുറം, നജാഹ്, ഫൈസൽ, അശ്റഫ് അലി, ഹാഷിം, അബ്ദുശ്ശരീഫ്, അലി അൽതാഫ്, യൂനുസ് സലീം, ഷാനിബ് കെ.ടി, അബ്ദുൽ ഹഖ്, സജീബ്, റഹീസ് സി.പി, റഹീം, നൂറു, ഇജാസ്, സിറാജ്, ബാസിം, അൻസാർ, മുഹമ്മദ് ശുഐബ്, സവാദ്, ഇർഫാൻ, അബ്ദുൽ അഹദ്, ബദർ, മിൻഹാജ്, സാജിർ, റമീസ്, ജുനൈസ്, സുഹൈൽ റഫീഖ്, മുസ്തഫ, യൂനുസ് രാജ്, ശൈമില നൗഫൽ, സഈദ റഫീഖ്, റഷീദ സുബൈർ, ബുഷ്‌റ റഹീം, സുബൈദ മുഹമ്മദലി, ഫസീല ഹാരിസ് തുടങ്ങിയവരാണ് മറ്റ് അംഗങ്ങൾ.
രാവിലെ 5 മണിക്കാണ് നമസ്കാരം. ഈദ് ഗാഹിൽ പങ്കെടുക്കുന്നവർ അംഗശുദ്ധി വരുത്തി ട്രാഫിക് ഒഴിവാക്കാൻ നേരത്തെ എത്തണമെന്ന് സംഘാടകർ അറിയിച്ചു.