Tuesday, January 27, 2026
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
Flash Seven
ENG
Home NEWS BAHRAIN

സി.ബി.എസ്.ഇ പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ഇന്ത്യൻ സ്‌കൂൾ ആദരിച്ചു

by News Desk
June 5, 2025
in BAHRAIN
സി.ബി.എസ്.ഇ പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ഇന്ത്യൻ സ്‌കൂൾ ആദരിച്ചു
 മനാമ: 2024-2025 അധ്യയന വർഷത്തിലെ സിബിഎസ്ഇ പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ഇന്ത്യൻ സ്‌കൂൾ വാർഷിക അവാർഡ് ദാന ചടങ്ങിൽ ആദരിച്ചു. ഇസ ടൗൺ കാമ്പസിൽ നടന്ന അവാർഡ് ദാന ചടങ്ങിൽ സീനിയർ വിഭാഗങ്ങളിൽ നിന്നുള്ള ഏകദേശം 230 വിദ്യാർത്ഥികൾക്കായിരുന്നു ആദരം.9 മുതൽ 12 വരെ ക്ലാസുകൾക്കുള്ള അവാർഡ് ദാന  ചടങ്ങിൽ  മികച്ച അക്കാദമിക പ്രകടനത്തിന്  വിദ്യാർത്ഥികൾക്ക് മെഡലുകളും സർട്ടിഫിക്കറ്റുകളും സമ്മാനിച്ചു.  കൂടാതെ  പ്രിൻസിപ്പലിന്റെ ഓണർ റോളിലും മെറിറ്റ് ലിസ്റ്റിലും ഇടം നേടിയ വിദ്യാർത്ഥികളെയും  ചടങ്ങിൽ ആദരിച്ചു.
മുഖ്യാതിഥി  ഇന്ത്യൻ എംബസി ചാർജ് ഡി അഫയേഴ്‌സ് രാജീവ് കുമാർ മിശ്ര ദീപം തെളിയിച്ചു
സ്‌കൂൾ  ചെയർമാൻ അഡ്വ. ബിനു മണ്ണിൽ വറുഗീസ്, സെക്രട്ടറി വി. രാജപാണ്ഡ്യൻ, വൈസ് ചെയർമാനും സ്പോർട്സ്  അംഗവുമായ  ഡോ. മുഹമ്മദ് ഫൈസൽ, അസി.സെക്രട്ടറിയും അക്കാദമിക അംഗവുമായ രഞ്ജിനി മോഹൻ, ഫിനാൻസ് & ഐടി അംഗം  ബോണി ജോസഫ്,  പ്രൊജക്ട്സ് & മെയിന്റനൻസ് അംഗം മിഥുൻ മോഹൻ, പ്രിൻസിപ്പൽ വി.ആർ പളനിസ്വാമി, ജൂനിയർ വിംഗ് പ്രിൻസിപ്പൽ പമേല സേവ്യർ, സീനിയർ സ്കൂൾ & അക്കാദമിക് അഡ്മിനിസ്ട്രേഷൻ വൈസ് പ്രിൻസിപ്പൽ സതീഷ്. ജി , മിഡിൽ സെക്ഷൻ വൈസ് പ്രിൻസിപ്പൽ ജോസ് തോമസ്, ജൂനിയർ വിംഗ് വൈസ് പ്രിൻസിപ്പൽ പ്രിയ ലാജി, സ്റ്റാഫ് പ്രതിനിധി പാർവതി ദേവദാസ്, ഐഎസ്ബി പ്ലാറ്റിനം ജൂബിലി ജനറൽ കൺവീനർ പ്രിൻസ് എസ്  നടരാജൻ, മുൻ ഭരണസമിതി അംഗം അജയകൃഷ്ണൻ വി, കമ്മ്യൂണിറ്റി നേതാക്കളായ മുഹമ്മദ് ഹുസൈൻ മാലിം, ഷാഫി പാറക്കട്ട, വിപിൻ പി.എം, സന്തോഷ് ബാബു, മറ്റ് അഭ്യുദയകാംക്ഷികൾ എന്നിവർ സന്നിഹിതരായിരുന്നു.  പന്ത്രണ്ടാം ക്ലാസ് സ്‌കൂൾ ടോപ്പർമാരായ ജോയൽ സാബു, ശ്രേയ മനോജ്, ആരാധ്യ കാനോടത്തിൽ എന്നിവർക്ക് സ്വർണ്ണ മെഡലുകൾ സമ്മാനിച്ചു. അതുപോലെ, പത്താം ക്ലാസ് ഉന്നത വിജയികളായ ദേവവ്രത് ജീവൻ, രാജീവൻ രാജ്കുമാർ, ദേവ നന്ദ പെരിയാൽ, ജോമിയ കണ്ണനായ്ക്കൽ ജോസഫ് എന്നിവരെയും ആദരിച്ചു. സ്കൂളിന്റെ  അക്കാദമിക  മികവ്  ഉൾക്കൊള്ളുന്ന  വാർത്താപത്രിക  ടൈഡിങ്സും ഇന്ത്യൻ എംബസി ചാർജ് ഡി അഫയേഴ്സ് രാജീവ് കുമാർ മിശ്ര ചടങ്ങിൽ പുറത്തിറക്കി. പഠന മികവ് പരിപോഷിപ്പിക്കുന്നതിനും സമഗ്രമായ പഠന അന്തരീക്ഷം വളർത്തിയെടുക്കുന്നതിനുമുള്ള സ്‌കൂളിന്റെ അചഞ്ചലമായ പ്രതിബദ്ധതയെയും  നീറ്റ്-യുജി പരീക്ഷയുടെ സുഗമമായ നടത്തിപ്പിനെയും  അദ്ദേഹം  പ്രശംസിച്ചു.   സ്കൂളിന്റെ ശ്രദ്ധേയമായ  വിജയം അധ്യാപകരുടെയും രക്ഷിതാക്കളുടെയും വിശാലമായ സ്കൂൾ സമൂഹത്തിന്റെയും കൂട്ടായ പരിശ്രമമാണെന്ന് സ്‌കൂൾ ചെയർമാൻ അഡ്വ. ബിനു മണ്ണിൽ വറുഗീസ് തന്റെ അധ്യക്ഷ പ്രസംഗത്തിൽ പറഞ്ഞു.  പന്ത്രണ്ടാം ക്ലാസ് സിബിഎസ്ഇ പരീക്ഷയിൽ മാർക്കറ്റിംഗിൽ 100 മാർക്ക് നേടിയ ഈഷ അശുതോഷ് , ഡാനിയ ഹിബ, ജെസിക്ക വൈലാൻഡ് എന്നിവർക്ക്  ശ്വേത ഷാജി സ്മാരക  അവാർഡുകൾ സമ്മാനിച്ചു. ഉന്നത നിലവാരം ഉയർത്തിപ്പിടിക്കുന്നതിൽ അധ്യാപകരുടെയും  വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും കൂട്ടായ പരിശ്രമത്തെ അസി.  സെക്രട്ടറിയും അക്കാദമിക് അംഗവുമായ രഞ്ജിനി മോഹൻ പ്രശംസിച്ചു. ഇന്ത്യൻ സ്‌കൂളിന്റെ നേട്ടങ്ങളുടെ വിശകലനം  പ്രിൻസിപ്പൽ വി.ആർ പളനിസ്വാമി അവതരിപ്പിച്ചു. സെക്രട്ടറി വി. രാജപാണ്ഡ്യൻ നന്ദി പറഞ്ഞു. നേരത്തെ  ദേശീയഗാനത്തോടെ പരിപാടി ആരംഭിച്ചു.   തുടർന്ന് വിശുദ്ധ ഖുർആൻ പാരായണം, സ്കൂൾ പ്രാർത്ഥന, നൃത്തം, സംഘഗാനം എന്നിവ അരങ്ങേറി.  ആദിത്യ സുജിത് , റെബേക്ക ആൻ ബിനു, ശശിനി ജ്ഞാനശേഖരൻ, പ്രിയംവദ എൻ ഷാജു, സത്യ തേജസ്വി, അഭിനവ് ബിനു, അഭിജിത്ത് ബിനു എന്നിവർ അവതാരകരായിരുന്നു.
ShareSendTweet

Related Posts

ഇന്ത്യൻ സ്കൂൾ റിപ്പബ്ലിക് ദിനം ആഘോഷിച്ചു
BAHRAIN

ഇന്ത്യൻ സ്കൂൾ റിപ്പബ്ലിക് ദിനം ആഘോഷിച്ചു

January 26, 2026
കൊല്ലം പ്രവാസി അസോസിയേഷൻ  ഇന്ത്യൻ റിപ്പബ്ലിക്ക് ദിനം ആഘോഷിച്ചു
BAHRAIN

കൊല്ലം പ്രവാസി അസോസിയേഷൻ ഇന്ത്യൻ റിപ്പബ്ലിക്ക് ദിനം ആഘോഷിച്ചു

January 26, 2026
ബഹ്‌റൈൻ സിറോ മലബാർ സൊസൈറ്റി ഭാരതത്തിന്റെ റിപ്പബ്ലിക് ദിനം സമുചിതമായി ആഘോഷിച്ചു.
BAHRAIN

ബഹ്‌റൈൻ സിറോ മലബാർ സൊസൈറ്റി ഭാരതത്തിന്റെ റിപ്പബ്ലിക് ദിനം സമുചിതമായി ആഘോഷിച്ചു.

January 26, 2026
ഇന്ത്യയുടെ റിപ്പബ്ലിക് ദിനത്തിൽ ബഹ്റൈൻ കേരളീയ സമാജത്തിൽ ദേശിയ പതാക ഉയർത്തി
BAHRAIN

ഇന്ത്യയുടെ റിപ്പബ്ലിക് ദിനത്തിൽ ബഹ്റൈൻ കേരളീയ സമാജത്തിൽ ദേശിയ പതാക ഉയർത്തി

January 26, 2026
ഡിജിറ്റൽ കാലത്തും കോടികൾ മുടക്കി എന്തിന് ഈ ലോക കേരളസഭ. ഐ.വൈ.സി.സി ബഹ്‌റൈൻ ബഹിഷ്കരിക്കും
BAHRAIN

ഡിജിറ്റൽ കാലത്തും കോടികൾ മുടക്കി എന്തിന് ഈ ലോക കേരളസഭ. ഐ.വൈ.സി.സി ബഹ്‌റൈൻ ബഹിഷ്കരിക്കും

January 26, 2026
അൽ ഫുർഖാൻ സെൻററിന്‌ പുതിയ ഭാരവാഹികൾ
BAHRAIN

അൽ ഫുർഖാൻ സെൻററിന്‌ പുതിയ ഭാരവാഹികൾ

January 25, 2026
Next Post
മലപ്പുറം ജില്ല പ്രവാസി അസോസിയേഷൻ ഇരുപതാം വാർഷികാഘോഷം ഈദ് രണ്ടാം ദിനം; പാട്ടുഹോളിക് ബഹ്‌റൈനിൽ

മലപ്പുറം ജില്ല പ്രവാസി അസോസിയേഷൻ ഇരുപതാം വാർഷികാഘോഷം ഈദ് രണ്ടാം ദിനം; പാട്ടുഹോളിക് ബഹ്‌റൈനിൽ

ഐ.സി.എഫ്. ഈദ് ആശംസകൾ നേർന്നു.

ഐ.സി.എഫ്. ഈദ് ആശംസകൾ നേർന്നു.

വിദേശ രാജ്യങ്ങളിൽ യു പി എസ് സി, പി എസ് സി പരീക്ഷ കേന്ദ്രങ്ങൾ തുറക്കണം; മുഹറഖ് മലയാളി സമാജം

വിദേശ രാജ്യങ്ങളിൽ യു പി എസ് സി, പി എസ് സി പരീക്ഷ കേന്ദ്രങ്ങൾ തുറക്കണം; മുഹറഖ് മലയാളി സമാജം

Recent Posts

  • അലുമിനിയം ഫോയിൽ പാചകം: ഈ ഭക്ഷണങ്ങൾ ഒഴിവാക്കിയില്ലെങ്കിൽ അപകടം
  • ആനയിടഞ്ഞു; പിങ്ക് പൊലീസിന്റെ കാർ കൊമ്പിലുയർത്തി കുത്തിമറിച്ചു
  • ‘നിയമസഭയിൽ അണ്ടർവെയർ പുറത്തുകാണിച്ച് ഡെസ്‌കിന് മുകളിൽ കയറി നിന്ന് അസംബന്ധം മുഴുവൻ പറഞ്ഞ ഒരുത്തനാണ് പ്രതിപക്ഷത്തിന് ക്ലാസ് എടുക്കാൻ വരുന്നത്, ഇവനൊക്കെ വിദ്യാഭ്യാസ മന്ത്രി ആയിരിക്കുമ്പോൾ സ്‌കൂളിൽ പഠിക്കേണ്ട ഗതികേട് നമ്മുടെ കുട്ടികൾക്ക് ഉണ്ടായല്ലോ, ഇത്രയും വിവരദോഷികളെ ഉൾപ്പെടുത്തിയിട്ടുള്ള ഒരു മന്ത്രിസഭ കേരള ചരിത്രത്തിലില്ല’- വി ഡി സതീശൻ
  • കോടതി പിരിയുംവരെ തടവ്, 1000 രൂപ പിഴ!! ദേശീയപാത ഉപരോധത്തിൽ ഷാഫി പറമ്പിൽ എംപിക്ക് ശിക്ഷ വിധിച്ച് കോടതി
  • പുരസ്കാര ജേതാക്കളായ സ്ത്രീകളെ നടന്മാരുടെ പിന്നില്‍ ഇരുത്തിയത് ശരിയായില്ല, ഇത് വെറുമൊരു യാദൃച്ഛികതയാണോ?? അവര്‍ മുന്നിലിരിക്കാന്‍ യോഗ്യതയുള്ളവരാണ്, വിമര്‍ശനവുമായി അഹാന കൃഷ്ണ

Recent Comments

No comments to show.

Archives

  • January 2026
  • December 2025
  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME

© 2024 Daily Bahrain. All Rights Reserved.