മനാമ: ത്യാഗ സമർപ്പണത്തിന്റെ സന്ദേശം പകർന്ന് നൽകുന്ന ബലിപെരുന്നാൾ ഇബ്രാഹിം നബിയുടെ സ്മൃതിയാണ്. അർപ്പണബോധവും ത്യാഗനിർഭരവും ദയയും കാരുണ്യവും സമാധാന ചിന്തയുമെല്ലാം ഉൾക്കൊള്ളുന്ന ഇബ്രാഹീം നബിയുടെ പാത ജീവിതത്തിൽ പകർത്താനുള്ളതാവട്ടെ
ബലി പെരുന്നാൾ ആഘോഷിക്കുന്ന ഏവര്‍ക്കും ഐ.സി.എഫ് ബഹ്‌റൈന്‍ നാഷനൽ പ്രസിഡണ്ട് അബൂബക്കർ ലത്വീഫി, ജനറൽ സിക്രട്ടറി ശമീർ പന്നൂർ എന്നിവർ ഹൃദ്യമായ ആശംസകള്‍ നേർന്നു.