തിരുവനന്തപുരം: സർക്കാർ- കിറ്റെക്സ് പോര് തുടരുന്നു. മന്ത്രി പി രാജീവിനും പി വി ശ്രീനിജിൻ എംഎൽഎക്കും മറുപടിയുമായി കിറ്റക്സ് എംഡി സാബു എം ജേക്കബ് രംഗത്തെത്തി. പിണറായി മഴുവെറിഞ്ഞ് നിർമ്മിച്ചതല്ല കേരളമെന്നും, തനിക്കുള്ള അവകാശമേ ഇവിടെ മന്ത്രി പി രാജീവിനും ഉള്ളൂവെന്ന് സാബു എം ജേക്കബ് പറഞ്ഞു. പത്ത് വർഷം മുമ്പേ താൻ കേരളം വിടേണ്ടിയിരുന്നെന്നും സാബു എം ജേക്കബ് പ്രതികരിച്ചു.നിക്ഷേപത്തിനായി ആന്ധ്രപ്രദേശ് ടെക്സ്റ്റൈൽസ് മന്ത്രി കിഴക്കമ്പലത്തെ കിറ്റക്സ് ഓഫീസിൽ സന്ദർശനം നടത്തിയതിനുശേഷം ഉള്ള പ്രതികരണത്തിലായിരുന്നു സാബു […]