നിലമ്പൂർ: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ ആര് യുഡിഎഫിന് വോട്ട് നൽകാമെന്ന് പറഞ്ഞാലും വേണ്ടെന്ന് പറയില്ലെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്. വെൽഫെയർ പാർട്ടിയെ മുന്നണിക്കൊപ്പം കൂട്ടുകയോ അസോസിയേറ്റ് അംഗമാക്കുമെന്ന് വാഗ്ദാനം നൽകുകയോ ചെയ്തിട്ടില്ലെന്നും സണ്ണി ജോസഫ് പറഞ്ഞു. തിരഞ്ഞെടുപ്പിന്റെ ഭാഗമായാണ് വോട്ട് സ്വീകരിക്കുന്നത്. ഒരു വോട്ടും നഷ്ടപ്പെടില്ല. മികച്ച ഭൂരിപക്ഷത്തിൽ യുഡിഎഫ് വിജയിക്കുമെന്നും സണ്ണി ജോസഫ് മാധ്യമങ്ങളോട് പറഞ്ഞു. കൂടാതെ നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് യുഡിഎഫിന് എൽഡിഎഫുമായുള്ള രാഷ്ട്രീയ മത്സരമാണെന്നും സണ്ണി ജോസഫ് പറഞ്ഞു. സർക്കാരിന്റെ ഭരണനയങ്ങൾ ജനങ്ങൾക്കെതിരാണ്. ജനവിരുദ്ധ […]