കോഴിക്കോട്: മലാപ്പറമ്പിലെ അനാശാസ്യ കേന്ദ്രം സെക്സ് റാക്കറ്റ് കേസിൽ പ്രതിചേർക്കപ്പെട്ട പോലീസുകാരുടേത് എന്ന് കണ്ടെത്തൽ. കേസിൽ പ്രതിചേർത്ത പോലീസ് ജില്ലാ ഹെഡ് ക്വാർട്ടേഴ്സ് ഡ്രൈവർമാരായ പെരുമണ്ണ സ്വദേശി സീനിയർ സിപിഒ ഷൈജിത്ത്, കുന്നമംഗലം പടനിലം സ്വദേശി സിപിഒ സനിത്ത് എന്നിവരാണ് കേന്ദ്രത്തിൻറെ യഥാർഥ നടത്തിപ്പുകാരെന്നാണ് കണ്ടെത്തൽ. കേസിലെ പ്രതിയായ ബിന്ദുവിന്റേതാണ് അനാശാസ്യകേന്ദ്രമെന്നായിരുന്നു പ്രാഥമിക നിഗമനമെങ്കിലും ഇവർ നടത്തിപ്പുകാരി മാത്രമെന്നാണ് അറിയുന്നത്. ബിന്ദു കേന്ദ്രത്തിന്റെ മാനേജറും കാഷ്യറും മാത്രമാണെന്നും അന്വേഷണ സംഘം പറയുന്നു. അതേസമയം പ്രതിചേർക്കപ്പെട്ട ഷൈജിത്തിനും സനിത്തിനുമായി […]