ജറുസലം: ഇറാനിൽ ഇസ്രയേൽ നടത്തിയ ആക്രമണം ആസൂത്രണം ചെയ്തത് നടപ്പിലാക്കിയത് കൃത്യമായ അതീവ രഹസ്യമായും കൃത്യമായ തയാറെടുപ്പുകളോടെയുമെന്ന് റിപ്പോർട്ട്. ഇറാന്റെ നട്ടെല്ലു തകർക്കാൻ ആക്രമണത്തിനു വേണ്ട എല്ലാ ഗ്രൗണ്ട് തയാറെടുപ്പുകളും നടത്തിയതാകട്ടെ ഇസ്രായേലിന്റെ വിദേശ രഹസ്യാന്വേഷണ ഏജൻസിയായ മൊസാദും. ഇറാനെതിരെ ഒരു ആക്രമണം ഉണ്ടാകുമെന്ന് യുഎസ് അടക്കം മുന്നറിയിപ്പ് നൽകിയിരുന്നെങ്കിലും അവരുടെ ആണിക്കല്ലിളക്കിയത് മൊസാദിന്റെ തന്ത്രങ്ങളാണെന്നു രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഏതാനും മാസങ്ങൾക്ക് മുൻപ് ഇറാൻ ഇസ്രയേലിലേക്ക് മിസൈലുകൾ തൊടുത്തുവിട്ടതിനു പിന്നാലേ യുദ്ധം ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും […]