മനാമ : സമൂഹത്തിൽ വ്യാപകമാകുന്ന ലഹരികൾക്കെതിരെയുള്ള ബോധവൽക്കരണത്തിന്റെ ഭാഗമായി ഐ.വൈ.സി.സി ബഹ്‌റൈൻ നടത്തുന്ന യൂത്ത് അലർട്ട് പരിപാടിയുടെ രണ്ടാം ഘട്ടം സമാപിച്ചു. ജൂൺ 27 നു ബഹ്‌റൈൻ കേരളീയ സമാജത്തിൽ നടക്കുന്ന ഐ.വൈ.സി.സി യൂത്ത് ഫെസ്റ്റ് 2025 പ്രചാരണ ഭാഗമായാണ് പരിപാടി സംഘടിപ്പിക്കുന്നത്.
കെ പി സി സി കലാ സാംസ്കാരിക വിഭാഗമായ സംസ്കാര സാഹിതിയുടെ ലഹരി വിരുദ്ധ നാടകം
” തണൽ ” വിദേശ രാജ്യത്ത് ഐ.വൈ.സി.സി യാണ് ആദ്യമായി അവതരിപ്പിക്കുന്നത് എന്ന പ്രതേകതയും ഇതിനുണ്ട്.
സംഘടനയുടെ 9 ഏരിയ കമ്മറ്റികളെ 3 മേഖലകൾ ആക്കി തിരിച്ചു കൊണ്ട് നടത്തുന്ന യൂത്ത് അലർട്ടിന്റെ രണ്ടാമത്തെ സ്വീകരണ പരിപാടി സൽമാബാദ് അൽ ഹിലാൽ ഹോസ്പിറ്റൽ ഹാളിൽ വെച്ച് നടന്നു. ഹമദ് ടൌൺ, റിഫ, ട്യൂബ്ലി – സൽമാബാദ് എന്നി ഏരിയകളുടെ നേതൃത്വത്തിലാണ് രണ്ടാം ഘട്ട പരിപാടി നടന്നത്.
ജാഥ സമ്മേളനം ബഹ്‌റൈനിലെ പ്രമുഖ മാധ്യമ പ്രവർത്തകൻ രാജീവ് വെള്ളിക്കോത്ത് ഉദ്ഘാടനം ചെയ്തു. ജാഥ ക്യാപ്റ്റൻ ബേസിൽ നെല്ലിമറ്റവും, ആദ്യ ഘട്ട പരിപാടി സംഘടിപ്പിച്ച ഏരിയകളായ ഹിദ്ദ് – അറാദ്, മുഹറഖ്, ഗുദൈബിയ എന്നി ഏരിയകളിലെ ഭാരവാഹികളും ചേർന്ന് പതാക രണ്ടാം ഘട്ട ഏരിയ ഭാരവാഹികൾക്ക് കൈമാറി തുടക്കം കുറിച്ചു.
യൂത്ത് ഫെസ്റ്റ് പ്രോഗ്രാം കമ്മിറ്റിയുടെ കീഴിൽ അണിയിച്ചൊരുക്കിയ
ഐ.വൈ.സി.സി പ്രവർത്തകർ അഭിനയിച്ച ” തണൽ ” നാടകത്തിന്റെ അവതരണവും ഉണ്ടായിരുന്നു. ഹമദ് ടൌൺ ഏരിയ പ്രസിഡന്റ്
വിജയൻ ടി പി യുടെ അധ്യക്ഷതയിൽ നടന്ന ജാഥയുൾപ്പെടെയുള്ള പരിപാടിക്ക് ട്യൂബ്ലി – സൽമാബാദ് ഏരിയ പ്രസിഡന്റ് നവീൻ ചന്ദ്രൻ സ്വാഗതം ആശംസിച്ചു.
ഐ.വൈ.സി.സി ദേശീയ പ്രസിഡന്റ് ഷിബിൻ തോമസ്, യൂത്ത് ഫെസ്റ്റ് 2025 ജനറൽ കൺവീനർ ജിതിൻ പരിയാരം, ഐ.വൈ.സി.സി ദേശീയ ജനറൽ സെക്രട്ടറി രഞ്ജിത്ത് മാഹി, ട്രഷറർ ബെൻസി ഗനിയുഡ്, വൈസ് പ്രസിഡന്റ് അനസ് റഹിം, പ്രോഗ്രാം കൺവീനർ ഫാസിൽ വട്ടോളി സംസാരിച്ചു.
ഐ.വൈ.സി.സി വനിത വേദി കൺവീനർ മുബീന മൻഷീർ സന്നിഹിതർ ആയിരുന്നു. ട്യൂബ്ലി – സൽമാബാദ് ഏരിയ സെക്രട്ടറി ഷാഫി വയനാട് നന്ദി പറഞ്ഞു.