കേരള സംസ്ഥാന സർക്കാരിന് കീഴിൽ പ്രവർത്തിക്കുന്ന നാഷണൽ എംപ്ലോയ്മെന്റ് സർവീസ് വകുപ്പുമായി സഹകരിച്ച് കൊണ്ട് ‘ലക്ഷ്യം – 2025’ എന്ന പേരിൽ വോയ്‌സ് ഓഫ് ആലപ്പി വെബിനാർ സംഘടിപ്പിക്കുന്നു. ജൂൺ 27 വെള്ളിയാഴ്ച്ച രാവിലെ ബഹ്‌റൈൻ സമയം രാവിലെ 10.30 ന് ആണ് കരിയർ ഗൈഡൻസ് വെബിനാർ. 13 വയസിന് മുകളിൽ പ്രായമുള്ള കുട്ടികൾക്കും അവരുടെ മാതാപിതാക്കൾക്കും ഈ ക്ലാസ്സിൽ പങ്കെടുക്കാം.
പ്രമുഖ കരിയർ ഗൈഡൻസ് കൗൺസിലർമാരായ ശ്രീ രാജേഷ് വിആർ (കേരള സർവകലാശാല എംപ്ലോയ്മെന്റ് ഇൻഫർമേഷൻ & ഗൈഡൻസ് ബ്യൂറോ, തിരുവനന്തപുരം) ശ്രീമതി ബിനു ബഹുലേയൻ (അസിസ്റ്റന്റ് സെന്റർ മാനേജർ, കരിയർ കൗൺസിലർ, കരിയർ ഡെവലപ്മെന്റ് സെന്റർ, തൃപ്പൂണിത്തുറ) എന്നിവർ നേതൃത്വം നൽകുന്നു. ഉപരിപഠന മേഖകളെ സംബന്ധിച്ചിച്ചുള്ള ക്ലാസ്സുകൾക്കൊപ്പം വെബിനാറിൽ പങ്കെടുക്കുന്നവരുടെ സംശയനിവാരണനത്തിനായി പ്രത്യേക സെഷനും ഉണ്ടായിരിക്കും.
തികച്ചും സൗജന്യമായി സംഘടിപ്പിച്ചിരിക്കുന്ന ഈ കരിയർ ഗൈഡൻസ് വെബിനാറിൽ വോയ്‌സ് ഓഫ് ആലപ്പി അംഗങ്ങളല്ലാത്തവർക്കും പങ്കെടുക്കാവുന്നതാണ്. പങ്കെടുക്കുന്നതിനും കൂടുതൽ വിവരങ്ങൾക്കും 3340 1786 (സിബിൻ സലിം), 3319 3710 (ധനേഷ് മുരളി), 3988 2829 (ബോണി മുളപ്പാംപള്ളിൽ) എന്നിവരെ ബന്ധപ്പെടാവുന്നതാണ്.