മനാമ: അൽ ഫുർഖാൻ സെന്റർ രക്ത ദാന ക്യാമ്പ് നാളെ നടക്കും. ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി അൽ ഫുർ ഖാൻ സെന്റർ വർഷങ്ങളായി നടത്തിവരുന്ന രക്ത ദാന ക്യാമ്പ് നാളെ ജൂൺ 26 ന് വ്യാഴാഴ്ച സൽമാനിയ മെഡിക്കൽ കോംമ്പ്ലക്സിൽ നടക്കും. രാവിലെ 7 മുതൽ 12 വരെ നടക്കുന്ന ക്യാമ്പിൽ രക്തം ദാനം ചെയ്യാൻ ആരഹിക്കുന്നവർ മെഡിക്കൽ കോമ്പ്ലക്സിൽ എത്തിച്ചേരണമെന്ന് സംഘാടകർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 33106589, 38092855 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.