മനാമ: ബഹറിനിലെ ആലപ്പുഴ ജില്ലക്കാരുടെ കൂട്ടായ്മയായ ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷൻ ബഹ്റൈൻ 2024- 25 അധ്യയന വർഷം പത്ത്, പ്ലസ്ടൂ പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ അസോസിയേഷൻ അംഗങ്ങളുടെ കുട്ടികളെ അനുമോദിച്ചു. ലോറൽസ് സെൻറർ ഫോർ ഗ്ലോബൽ എജ്യുക്കേഷൻ ക്യാമ്പസിൽ വച്ച് സംഘടിപ്പിച്ച ചടങ്ങിൽ പത്താം ക്ലാസിൽ ഉന്നത വിജയം കൈവരിച്ച മാസ്റ്റർ ആർപിദ് രാജ് (ശ്രീ രാജേശ്വരൻ , ശ്രീമതി ദീപ്തി രാജേശ്വരൻ എന്നിവരുടെ മകൻ) , പ്ലസ് ടൂ പരീക്ഷയിൽ ഉന്നത വിജയം കൈവരിച്ച മാസ്റ്റർ ഷെഫേസ്റ്റർ ആൻഡ്രൂ സോണി (ശ്രീ സോണി, ശ്രീമതി ജെറിൻ സോണി എന്നിവരുടെ മകൻ) എന്നിവർ പുരസ്കാരങ്ങൾ ഏറ്റുവാങ്ങി.അസോസിയേഷൻ പ്രസിഡൻറ് ശ്രീ ലിജോ കൈനടി, രക്ഷാധികാരി ശ്രീ ജോർജ് അമ്പലപ്പുഴ എന്നിവർ വിജയികൾക്ക് ആശംസകൾ നേർന്നു.