മനാമ: ഇരുപത്തിയെട്ടു വർഷക്കാലമായി ബഹ്‌റൈനിലെ ജീവകാരുണ്യ കലാ സാംസ്‌കാരിക രംഗത്തെ പ്രമുഖ സംഘടനയായ കുടുംബ സൗഹൃദവേദി 2025-2027 വർഷത്തിലേക്കുള്ള പുതിയ ഭരണസമിതിയുടെ സ്ഥാനാരോഹണം ബിഎംസി ഹാളിൽ വെച്ച് സംഘടിപ്പിച്ചു.
മുഖ്യാതിഥി ഡോക്ടർ ബാബുരാമചന്ദ്രൻ,വിശിഷ്ടാതിഥി ഫ്രാൻസിസ് കൈതാരത്ത് എന്നിവർ ഭദ്രദീപം കൊളുത്തി ഉദ്ഘാടന കർമ്മം നിർവഹിച്ചു.
പ്രസിഡന്റ് മോനി ഒടിക്കണ്ടതിൽ അധ്യക്ഷത വഹിച്ച ചടങ്ങിന് സെക്രട്ടറി ബോബി പുളിമൂട്ടിൽ സ്വാഗതം പറഞ്ഞു.സംഘടനയുടെ നാളിത് വരെയുള്ള പ്രവർത്തനങ്ങളുടെ സംക്ഷിപ്ത രൂപം രക്ഷാധികാരി അജിത്ത് കണ്ണൂർ അവതരിപ്പിച്ചു.ഭാരവാഹികളായി പ്രസിഡന്റ് മോനി ഒടിക്കണ്ടത്തിൽ,സെക്രട്ടറി ബോബി പുളിമൂട്ടിൽ,ട്രഷറർ മണികുട്ടൻ ജി, രക്ഷാധികാരി അജിത്ത് കണ്ണൂർ,വൈസ് പ്രസിഡന്റ് നൗഷാദ് മഞ്ഞപ്പാറ,ജോയിന്റ് സെക്രട്ടറി ജയേഷ് താന്നിക്കൽ,
ജോയിന്റ് ട്രഷറർ സജി ജേക്കബ്, മീഡിയ & എന്റെർറ്റൈൻമെന്റ് സെക്രട്ടറി അൻവർ നിലമ്പൂർ, ചാരിറ്റി കൺവീനർ സയിദ് ഹനീഫ്,മെബർഷിപ്പ് സെക്രട്ടറി അജിത്ത് ഷാൻ,മെഡിക്കൽ കോർഡിനേറ്റർ ബിജോ തോമസ്,സ്പോർട്സ് വിംഗ് സെക്രട്ടറി അനിമോൻ വി,ജോബ് സെൽ കോർഡിനേറ്റർ ബിനു കോന്നി,ജനറൽ കോർഡിനേറ്റർ ഷാജി പുതുക്കുടി,
ഓഡിറ്റർമാർ അബ്ദുൽ മൻഷീർ & ദിപു എംകെ,
ലിറ്ററെറി വിംഗ് മനോജ് പിലിക്കോട്അഡ്വൈസറി ബോർഡ് ഗോപാലൻ വിസി, സലാം മമ്പാട്ടുമൂല,സിബി കൈതരാത്ത്.എക്സിക്യൂട്ടീവ് മെമ്പേഴ്‌സ് ജയേഷ് കുറുപ്പ്,ഷമീർ സലിം എന്നിവരുടെ സ്ഥാനാരോഹണം മുഖ്യാഥികളുടെയും, പ്രസിഡന്റിന്റെയും നേതൃത്വത്തിൽ നെയിം ബാഡ്ജ് അണിയിച്ചു നടത്തപ്പെട്ടു.
ചടങ്ങിൽ ബഹ്‌റൈനിലെ കലാ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങൾ പങ്കെടുത്തു.തുടർന്ന് ബഹ്‌റൈനിലെ അറിയപ്പെടുന്ന കലാകാരന്മാർ അവതരിപ്പിച്ച സംഗീതം, നൃത്തം, കോൽക്കളി, കൈകൊട്ടികളി, സഹൃദയ പയ്യന്നൂരിന്റെ നാടൻ പാട്ട് തുടങ്ങിയ വിവിധയിനം കലാപരിപാടികളും അരങ്ങേറി.പ്രിയംവദ അവതാരികയായി.കോർഡിനേറ്റർ അൻവർ നിലമ്പൂർ, മുബീന മൻഷീർ എന്നിവർ പ്രോഗ്രാമിന് നേതൃത്വം നൽകി.പ്രോഗ്രാം കോർഡിനേറ്റർ മനോജ് പിലിക്കോട് നന്ദിയും പറഞ്ഞു.