സംസ്ഥാന സർക്കാരിന്റെ കീഴിൽ പ്രവർത്തിക്കുന്ന നാഷണൽ എംപ്ലോയ്മെന്റ് സർവീസ് വകുപ്പുമായി സഹകരിച്ച് കൊണ്ട് ‘ലക്ഷ്യം – 2025’ എന്ന പേരിൽ വോയ്‌സ് ഓഫ് ആലപ്പി കരിയർ ഗൈഡൻസ് വെബിനാർ സംഘടിപ്പിച്ചു. യുവതലമുറയുടെ ലക്ഷ്യങ്ങൾക്കും, സ്വപ്നങ്ങൾക്കും വിജയപാത ഒരുക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച വെബ്ബിനാർ ഒട്ടേറെ കുട്ടികൾക്കും മാതാപിതാക്കൾക്കും പ്രയോജനകരമായി.
ഇന്ത്യൻ സ്‌കൂൾ സെക്രട്ടറി വി. രാജപാണ്ട്യൻ ‘ലക്ഷ്യം 2025’ ഉൽഘാടനം ചെയ്‌തു. വെബ്ബിനാറിന് നേതൃത്വം നൽകിയ ജനറൽ സെക്രെട്ടറി ധനേഷ് മുരളി പ്രോഗാമിലേയ്ക്ക് ഏവരെയും സ്വാഗതം ചെയ്‌തു. വോയ്‌സ് ഓഫ് ആലപ്പി പ്രസിഡൻറ് സിബിൻ സലിം അധ്യക്ഷനായി. രജിസ്ട്രേഷൻ കാര്യങ്ങൾ ഗോകുൽ കൃഷ്‌ണൻ കോർഡിനേറ്റ് ചെയ്‌തു. ട്രെഷറർ ബോണി മുളപ്പാംപള്ളിൽ എല്ലാവർക്കും നന്ദി അറിയിച്ചു.
പ്രമുഖ കരിയർ ഗൈഡൻസ് കൗൺസിലർമാരായ ശ്രീ രാജേഷ് വി ആർ (കേരള സർവകലാശാല എംപ്ലോയ്മെന്റ് ഇൻഫർമേഷൻ & ഗൈഡൻസ് ബ്യൂറോ, തിരുവനന്തപുരം) ശ്രീമതി ബിനു ബഹുലേയൻ (അസിസ്റ്റന്റ് സെന്റർ മാനേജർ, കരിയർ കൗൺസിലർ, കരിയർ ഡെവലപ്മെന്റ് സെന്റർ, തൃപ്പൂണിത്തുറ) എന്നിവർ നേതൃത്വം നൽകിയ വെബിനാർ ഏറെ ഫലപ്രദവും കുട്ടികൾക്ക് അവരുടെ അഭിരുചിയനുസരിച്ചു ഉപരിപഠന മേഖല തെരഞ്ഞെടുക്കാൻ സഹായകരമായിരുന്നു എന്നും പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.