ഹിദ്ദ് : സമസ്ത ബഹ്റൈൻ ഹിദ്ദ് – അറാദ് ഏരിയാ കമ്മിറ്റി അൻവാറുൽ ഇസ്‌ലാം മദ്റസയിൽ നടത്തിയ അലിഫ് വെക്കേഷൻ ക്യാമ്പ് സമാപിച്ചു
പതിനൊന്ന് ദിവസങ്ങളിലായി നടന്ന ക്യാമ്പിൽ
ഖുർആൻ പാരായണ പഠനം , ലൈഫ് സ്കിൽ,
സ്റ്റുഡൻ്റ്സ് പാർലമെൻ്റ്,നിസ്കാരം – വുളൂഅ് പ്രാക്ടിക്കൽ പഠനം എന്നിവ ആവേശകരമായി നടന്നു
ക്യാമ്പിൻ്റെ ഭാഗമായി പഠനയാത്രയും സംഘടിപ്പിക്കുന്നുണ്ട്
വിവിധ സെഷനുകൾക്ക് സമസ്ത ബഹ്റൈൻ റൈഞ്ച് ജംഇയ്യത്തുൽ മുഅല്ലിമീൻ പ്രസിഡൻ്റ്സയ്യിദ് മുഹമ്മദ് യാസിർ ജിഫ്‌രി തങ്ങൾ ,ഏരിയാ കോഡിനേറ്റർ റബീഅ് ഫൈസി അമ്പലക്കടവ്,ശബീറലി കക്കോവ് ,ഉമർ മുസ്‌ലിയാർ വയനാട്,ഇസ്സുദ്ദീൻ പാലത്തിങ്ങൽ,അനസ് ഹസനി
എന്നിവർ നേതൃത്വം നൽകി.
സമാപന ചടങ്ങിൽ ക്യാമ്പംഗങ്ങൾക്ക് ഗിഫ്റ്റുകൾ കൈമാറി റബീഅ് ഫൈസി അമ്പലക്കടവ്
ഉമർ മുസ്‌ലിയാർ വയനാട്,അനസ് ഹസനി
ഇസ്സുദ്ദീൻ പാലത്തിങ്ങൽ,സിറാജുദ്ദീൻ ഓർക്കാട്ടേരി
പ്രസംഗിച്ചു









