എസ് കെ എസ് എസ് എഫ് എല്ലാ മാസവും നടത്തിവരാറുള്ള തൻബീഹ് എൻലൈറ്റിംഗ് പ്രേഗ്രാം അതിൻ്റെ 8 മത്തെ പഠന ക്ലാസ് ഇന്ന് (ആഗസ്റ്റ് 1ന്) വെള്ളിയാഴ്ച രാത്രി 8:30 ന് സമസ്ത ജിദ് അലി ഏരിയയിൽ സംഘടിപ്പിക്കുന്നു
സമസ്ത ബഹ്റൈൻ കേന്ദ്ര ഏരിയ ഭാരവാഹികളുടെയും, പ്രവർത്തക സമിതി അംഗങ്ങൾ ഏരിയ കോഡിനേറ്റർമാർ മറ്റു ഉസ്താദുമാർ ഏരിയ കൺവീനർമാർ,വിഖായ അംഗങ്ങളും പ്രസ്ഥാന ബന്ധുക്കളും പങ്കെടുക്കും
പ്രസ്തുത തൻബീഹ് റബീഹ് ഫൈസി അമ്പലക്കടവ് പ്രഭാഷണം നടത്തും തുടർന്ന് പ്രവർത്തകരുമായിട്ടുള്ള ചർച്ചാ വേദിയും ,സമസ്തയുടെ മൺമറഞ്ഞുപോയ ആലിമീങ്ങളെ അനുസ്മരിച്ചുകൊണ്ട് അഷ്റഫ് അൻവരി നേത്യ സ്മരണയും നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു
ബഹ്റൈൻ്റെ വിവിധ ഏരികളിൽ നിന്ന് എത്തിച്ചേരുന്ന നേതാക്കൾക്കും പ്രവർത്തനകർക്കും വിപുലമായ സൗകര്യങ്ങളാണ് ജിദ് അലി ഏരിയ കമ്മിറ്റി ക്രമീകരിച്ചിട്ടുള്ളത്