മനാമ: ബഹ്റൈൻ നവകേരളയുടെ നേതൃത്വത്തിൽ പി.കെ. വാസുദേവൻ നായർ- എൻ . ഇ ബാൽറാം അനുസ്മരണം സംഘടിപ്പിച്ചു. മുൻമുഖ്യമന്ത്രിയും സി.പി.ഐ.എം നേതാവുമായിരുന്ന വി.എസ് . അച്ചുതാനന്ദൻ്റ നിര്യാണത്തിൽ യോഗം അനുശോചനം രേഖപ്പെടുത്തി. നവകേരള സെക്രട്ടറി എ.കെ സുഹൈൽ അൽശോചന പ്രമേയം അവതിരിപ്പിച്ചു. ബഹ്റൈൻ നവകേരള പ്രസിഡൻ്റ് എൻ . കെ. ജയൻ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ ഷാജഹാൻ കരുവന്നൂർ സ്വാഗതവും രഞ്ജിത് അവള നന്ദിയും പറഞ്ഞു. നവകേരള കേന്ദ്ര സെക്രട്ടറി എ.കെ സുഹൈൽ കോർഡിനേഷൻ സെക്രട്ടറി ഷാജി മൂതല, ശ്രീജിത് ആവള എന്നിവർ പ്രസംഗിച്ച ചടങ്ങിൽ കോർഡിനേഷൻ കമ്മിറ്റി അംഗങ്ങളായ എസ് വി ബഷീർ പി.കെ. വി അനുസ്മരണവും പ്രശാന്ത് മാണിയത്ത് എൻ. ഇ. ബാൽറാം അനുസ്മരണവും നടത്തി.
ഇടതുപക്ഷ ഐക്യത്തിനു വേണ്ടി മുഖ്യമന്ത്രി സ്ഥാനം വലിച്ചെറിഞ്ഞ കമ്മ്യൂണിസ്റ്റുകാരുടെ പാഠ പുസ്തകമായ പി.കെ. വി ഇന്നുകാണുന്ന ഇടതുപക്ഷ മുന്നണിയുടെ നിർമ്മിതിയിൽ വഹിച്ച പങ്കിനെക്കുറിച്ചും കാലത്തിന് മുന്നേ സഞ്ചരിച്ച കമ്മ്യൂണിസ്റ്റ് സൈദ്ധാന്തികനായ എൻ. ഇ ബൽറാമിൻ്റെ സംഭാവനകളെ ക്കുറിച്ചും അനുസ്മരണ പ്രഭാഷകർ വിശദമായി വിവരിച്ചു.