ജറുസലം: ജൂതൻമാർക്ക് ആരാധന വിലക്കെന്ന കരാർ നേരത്തെ മുതൽ നിലനിൽക്കെ ജറുസലമിലെ അൽ അഖ്സ പള്ളിയിൽ പ്രാർഥന നടത്തിയ ഇസ്രയേൽ മന്ത്രിയുടെ പ്രവൃത്തിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. ജോർദാൻ, സൗദി അറേബ്യ, തുർക്കി എന്നീ രാജ്യങ്ങൾ ഇസ്രയേലിന്റെ നടപടിക്കെതിരെ ഇതിനോടകം രംഗത്തെത്തിക്കഴിഞ്ഞു. ദേശീയ സുരക്ഷാ മന്ത്രിയായ ഇറ്റാമർ ബെൻ-ഗ്വിർ ഒരു തീവ്ര വലതുപക്ഷ രാഷ്ട്രീയ നേതാവാണ്. അൽ- അഖ്സ സമുച്ചയത്തിൽ ജൂത പ്രാർഥന അനുവദിക്കണമെന്ന് അദ്ദേഹം പലപ്പോഴും പരസ്യമായി ആവശ്യപ്പെട്ടിരുന്നു. അതേസമയം പ്രാർഥനയ്ക്കുശേഷം പുറത്തിറങ്ങിയ ബെൻ-ഗ്വിർ ആ പരിസരത്തുവച്ചുതന്നെ […]