സമസ്ത ബഹ്റൈൻ വിവിധ ഏരിയ കമ്മിറ്റികളുടെ സഹായ സഹകരണത്തോടെ മാസം തോറും നടത്തിവരാറുള്ള തൻബീഹ് അതിൻ്റെ എട്ടാമത് പഠനവേദി സമസ്ത ജിദ്അലി ഏരിയ മദ്റസാ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ചു.സമസ്ത ബഹ്റൈൻ ഓർഗനൈസിംഗ് സെക്രട്ടറി അബ്ദുൽ മജീദ് ചോലക്കാട് ഉദ്ഘാടനം ചെയ്തു.
സമസ്ത ഹിദ്ദ് – അറാദ് ഏരിയാ കോഡിനേറ്റർ
റബീഅ് ഫൈസി അമ്പലക്കടവ്
വിഷയാവതരണം നടത്തി.
സ്മരണീയം സെഷന് അശ്റഫ് അൻവരി ചേലക്കര നേതൃത്വം നൽകി.സജീർ പന്തക്കൽ അധ്യക്ഷത വഹിച്ച ചടങ്ങ് സമസ്ത ബഹ്റൈൻ ഓർഗനൈസിങ് സെക്രട്ടറി
അബ്ദുൽ മജീദ് ചോലക്കോട് ഉദ്ഘാടനം ചെയ്തു
സമസ്ത ബഹ്റൈൻ ജനറൽ സെക്രട്ടറി എസ്.എം അബ്ദുൽ വാഹിദ്,
എസ് കെ എസ് എസ് എഫ് ജനറൽ സെക്രട്ടറി
നവാസ് കുണ്ടറ,സമസ്ത
ഹമദ് ടൗൺ ഏരിയ കോഡിനേറ്റർ
ശഫീഖ് ഫൈസി തുടങ്ങിയവർ പ്രസംഗിച്ചു.
സമസ്ത ജിദ്അലി ഏരിയ സെക്രട്ടറി ഫൈസൽ ആശംസകൾ അർപ്പിച്ചു എസ് കെ എസ് എസ് കെ ജോയൻ്റ് സെക്രട്ടറി മുഹമ്മദ് പെരിന്തൽമണ്ണ സ്വാഗതവും പ്രവർത്തക സമിതി അംഗം ശംസീർ ജിദാലി നന്ദിയും പറഞ്ഞു
സമസ്ത ജിദ്അലി ഏരിയ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളും എസ് കെ എസ് എസ് എഫ് ഏരിയ കൺവീനർമാരും പരിപാടികൾക്ക് നേതൃത്വം നൽകി