അഹമ്മദാബാദ്: രാജ്യത്ത് ആദ്യമായി പെണ്‍കുട്ടികള്‍ക്കുവേണ്ടി ഫിഫയുടെ ടാലന്റ് അക്കാദമി തുറന്നു. ഹൈദരാബാദില്‍ ഫിഫയും തെലങ്കാന സര്‍ക്കാരും ഇതു സംബന്ധിച്ച് എംഓയു(മെമ്മോറാണ്ടം ഓഫ് അണ്ടര്‍സ്റ്റാന്‍ഡിങ്) ഒപ്പുവച്ചു. ഹൈദരാബാദ് ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ വച്ചായിരുന്നു ചടങ്ങുകള്‍.
തെലങ്കാന മുഖ്യമന്ത്രി എ. രേവന്ത് റെഡ്ഡി അടക്കമുള്ളവര്‍ ഒപ്പമുണ്ടായിരുന്നു. എഐഎഫ്എഫ് അധ്യക്ഷന്‍ കല്യാണ്‍ ചൗബേ, ജയേഷ് രഞ്ജന്‍, തുടങ്ങിയവരും ഉണ്ടായിരുന്നു.