ന്യൂയോര്‍ക്ക്: വനിതകളുടെ നൂറ് മീറ്റര്‍ ലോകചാമ്പ്യന്‍ ഷക്കാരി റിച്ചാര്‍ഡ്‌സണ്‍ അറസ്റ്റിലായി. ഗാര്‍ഹിക പീഡന നിയമപ്രകാരമാണ് അറസ്റ്റ്.
25കാരിയായ ഷക്കാരി ദിവസങ്ങള്‍ക്ക് മുമ്പ് ജീവിത പങ്കാളിയെ തള്ളിയിട്ടതിന്റെ പേരിലാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ വര്‍ഷം പാരീസ് ഒളിംപിക്‌സിന്റെ വനിതകളുടെ 100 മീറ്ററില്‍ വെള്ളി മെഡല്‍ നേടിയ ഷക്കാരി സപ്തംബറില്‍ ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ മത്സരിക്കാനുള്ള ഒരുക്കത്തിലാണ്. അറസ്റ്റ് ചെയ്യപ്പെട്ട ഷക്കാരി പിന്നീട് വിട്ടയയ്‌ക്കപ്പെട്ടു. വെള്ളിയാഴ്ച യൂജീനില്‍ നടന്നൊരു പോരാട്ടത്തിന്റെ ഹീറ്റ്‌സ് റൗണ്ടില്‍ നിന്നും താരം പിന്‍മാറിയിരുന്നു.