മക്കാവു: ഭാരത ബാഡ്മിന്റണ്‍ താരങ്ങളെല്ലാം മക്കാവു ഓപ്പണില്‍ നിന്ന് പുറത്തായി. ക്വാര്‍ട്ടറില്‍ വ്യത്യസ്ത പുരുഷ സിംഗിള്‍സ് സെമിഫൈനല്‍ പോരാട്ടങ്ങളില്‍ ഏറ്റുമുട്ടിയ ഭാരതത്തിന്റെ ലക്ഷ്യ സെനും തരുണ്‍ മണ്ണേപ്പള്ളിയും. തോറ്റ് പുറത്തായി.
അഞ്ചാം സീഡ് താരമായി ഇറങ്ങിയ ഇന്തോനേഷ്യയുടെ ആല്‍വി ഫര്‍ഹാന്‍ നേരിട്ടുള്ള സെറ്റിനാണ് ലക്ഷ്യയെ തോല്‍പ്പിച്ചത്. സ്‌കോര്‍ 21-16, 21-9.
തരുണ്‍ മണ്ണേപ്പള്ളിയും മലേഷ്യക്കാരന്‍ ജസ്റ്റിന്‍ ഹോഹും തമ്മിലുള്ള പോരാട്ടം വാശിയോടെയാണ് തീര്‍ന്നത്. മൂന്ന് ഗെയിമില്‍ അവസാനിച്ച മത്സരം ഒരു മണിക്കൂറും 21 മിനിറ്റും കൊണ്ടാണ് തീര്‍ന്നത്. സ്‌കോര്‍ 19-21, 21-16, 21-16
തരുണിന്റെ കരിയറിലെ ഏറ്റവും മികച്ച മുന്നേറ്റമാണിത്. പരിക്കില്‍ വലയുന്ന ലക്ഷ്യസെന്‍ വളരെ മോശം സീസണിലൂടെയാണ് കടന്നുപോകുന്നത്. ഇതുവരെ ഏഴ് ടൂര്‍ണമെന്റുകളില്‍ ആദ്യ റൗണ്ടില്‍ പുറത്തായി. സീസണിലെ ആദ്യ സെമി ഫൈനല്‍ മത്സരമാണ് ഇന്നലെ കളിച്ചത്. തോളിനും പുറത്തും കണങ്കാലുകള്‍ക്കും ഏറ്റിട്ടുള്ള പരിക്ക് കാരണം ലക്ഷ്യ വല്ലായെ വലയുകയാണ്.