ആലപ്പുഴ: അഡ്വ. കെ.ടി. മത്തായി എവര്‍ റോളിംഗ് ട്രോഫിക്കു വേണ്ടിയുള്ള രണ്ടാമത് സ്റ്റാഗ് ഓള്‍ കേരള ഇന്‍ വിറ്റേഷന്‍ ഇന്റര്‍ സ്‌കൂള്‍ ബാസ്‌കറ്റ് ബോള്‍ ടൂര്‍ണമെന്റ്‌റ് 2025, ഓഗസ്റ്റ് എട്ടു മുതല്‍ പത്തുവരെ പി ഓ ഫിലിപ്പ് മെമ്മോറിയല്‍ ബാസ്‌കറ്റ്ബാള്‍ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടക്കും.
ആണ്‍ കുട്ടികളുടെ വിഭാഗത്തില്‍ നിലവിലെ ജേതാക്കളായ കോട്ടയം മാന്നാനം സെന്റ് എഫ്രേംസ്, ആലപ്പുഴ പുളിങ്കുന്ന് സെന്റ് ജോസഫ്സ്, തിരുവന്തപുരം സൈന്റ് ജോസഫ്സ്, സില്‍വര്‍ ഹില്‍ കോഴിക്കോട്, ഗവണ്മെന്റ് എച്ച് എസ് എസ് കുന്നംകുളം, ഗിരിദീപം കോട്ടയം, മലപ്പുറം സ്‌പോര്‍ട്‌സ് ഡിവിഷന്‍, ജ്യോതിനികേതന്‍, കൊരട്ടി ലിറ്റില്‍ ഫ്ളവര്‍ കോണ്‍വെന്റ് എച്ച്എസ്എസ് എന്നിവര്‍ പങ്കെടുക്കും. പെണ്‍കുട്ടികളില്‍ കോഴിക്കോട് പ്രൊവിഡന്‍സ്, സെന്റ് തെരേസാസ് എറണാകുളം, കൊരട്ടി ലിറ്റില്‍ ഫ്ളവര്‍ കോണ്‍വെന്റ് എച്ച്എസ്എസ്,ജ്യോതിനികേതന്‍ ആലപ്പുഴ, സൈന്റ് ഗൊരേറ്റിസ് തിരുവന്തപുരം, മൗണ്ട് താബോര്‍ പത്തനാപുരം, സില്‍വര്‍ ഹില്‍ കോഴിക്കോട് എന്നീ ടീമുകള്‍ മാറ്റുരക്കും.