കേരള ഡ്രൈവേഴ്സ് ചങ്ക് ബ്രോസ് ( കെ ഡി സി ബി)
പത്താം വാർഷിക ആഘോഷവും, സംസ്ഥാന സമ്മേളനവും ഓഗസ്റ്റ് 10ന് കാസർഗോഡ് കാഞ്ഞങ്ങാട് വ്യാപാരി ഭവൻ ഓഡിറ്റോറിയത്തിൽ വച്ച് നടക്കും
വളയം പിടിക്കുന്നവരെ വഴിയിൽ തനിച്ചാക്കില്ല എന്ന് അർത്ഥ വാക്യം മുറുകെപ്പിടിച്ചുകൊണ്ട് 14 ജില്ലയിലും 7 പുറം രാജ്യത്തും ആത്മാർത്ഥമായി പ്രവർത്തിച്ചുവരുന്ന കേരള ഡ്രൈവേഴ്സ് ചങ്ക് ബ്രോസ് പത്താം വാർഷികത്തോട് അനുബന്ധിച്ച് മഹാ രക്തദാന ക്യാമ്പും, വീൽ ചെയർ വിതരണവും അന്നേദിവസം നടത്തുന്നു.
എല്ലാ പ്രിയപ്പെട്ടവരെയും സപ്തഭാഷ സംഗമഭൂമിയുടെ സമ്മേളന നഗരത്തിലേക്ക് ഹാർദ്ധമായി സ്വാഗതം ചെയ്യുന്നു ഒപ്പം ബഹ്‌റൈൻ KDCB യുടെ മുഴുവൻ അംഗങ്ങളുടെയുടെയും ആശംസകൾ നേർന്നു കൊള്ളുന്നു എന്ന് ഭാരവാഹികളായ ദീപക് തണൽ,ഇക്ബാൽ കോന്നി, ഉമേഷ് കൊട്ടോടി,മുഹമ്മദ് ഷരീഫ് ബാലുശ്ശേരി എന്നിവർ അറിയിച്ചു