ന്യൂദല്‍ഹി: ഫിഫ വനിതാ റാങ്കിങ്ങില്‍ ഏഴ് സ്ഥാനം മെച്ചപ്പെടുത്തി ഭാരത ഫുട്‌ബോള്‍ ടീം. നിലവില്‍ 63-ാം സ്ഥാനത്താണ് ഭാരത വനിതാ ടീം.
തായ്‌ലന്‍ഡിനെതിരായ എഎഫ്‌സി വനിതാ ഏഷ്യാകപ്പ് യോഗ്യത ഉറപ്പിക്കുന്ന മത്സരത്തിലെ വിജയത്തിന് ശേഷം പ്രഖ്യാപിച്ച ഫിഫ റാങ്കിങ്ങിലാണ് ഈ മുന്നേറ്റം.
കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ ഭാരത വനിതകള്‍ കൈവരിച്ച വലിയ റാങ്കിങ് മുന്നേറ്റമാണിത്. ഇതിന് മുമ്പ് ആഗസ്ത് 21ന് ഭാരത വനിതകള്‍ 61-ാം റാങ്ക് വരെ എത്തിയിരുന്നു.
തായ്‌ലന്‍ഡിനെതിരായ 2-1ന്റെ ജയത്തെ തുടര്‍ന്ന് ഭാരത വനിതാ ടീം ആദ്യമായാണ് നേരിട്ട് യോഗ്യത നേടി എഎഫ്‌സി ഏഷ്യന്‍ കപ്പിന് യോഗ്യത ഉറപ്പികാക്കിയത്.
യോഗ്യതാ മത്സരത്തിലെ ആദ്യ കളിയില്‍ മംഗോളിയയെ 13-0ന് തകര്‍ത്ത ഭാരത വനിതകള്‍ രണ്ടാം മത്സരത്തില്‍ ടിമോര്‍ ലെസ്‌റ്റെയെ 4-0ന് കീഴടക്കി. തൊട്ടടുത്ത മത്സരത്തില്‍ ഇറാഖിനെ 5-0ന് നിഷ്പ്രഭരാക്കി. പിന്നീടാണ് തായ്‌ലന്‍ഡിനെതിരെ 2-1ന്റെ വിജയം നേടിയത്. ഭാരതത്തിന്റ മധ്യനിര താരം സംഗീത ബാസ്‌ഫോറിന്റെ ഇരട്ട ഗോള്‍ ആണ് തായ്‌ലന്‍ഡിനെതിരെ ഭാരതത്തെ വിജയത്തിലേക്ക് നയിച്ചത്.