കൊച്ചി: അഹമ്മദാബാദില്‍ നടന്ന 51-ാമത് ദേശീയ ജൂനിയര്‍ നീന്തല്‍ ചാമ്പ്യന്‍ഷിപ്പില്‍ ഗ്രൂപ്പ് രണ്ട് ആണ്‍കുട്ടികളുടെ 50 മീറ്റര്‍ ബാക്ക്‌സ്‌ട്രോക്കില്‍ ജോസ് നിജു കോട്ടൂര്‍ വെള്ളി മെഡല്‍ നേടി.
തൃപ്പൂണിത്തുറ ചോയ്‌സ് സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് ജോസ് നിജു കോട്ടൂര്‍. 30.57 സെക്കന്‍ഡ് സമയം രേഖപ്പെടുത്തി 50 മീറ്റര്‍ ബാക്ക്‌സ്‌ട്രോക്കില്‍ രണ്ടാം സ്ഥാനത്തെത്തി. ഈ വര്‍ഷം ജൂലൈയില്‍ തിരുവനന്തപുരത്ത് നടന്ന 51-ാമത് സംസ്ഥാന ജൂനിയര്‍ നീന്തല്‍ ചാമ്പ്യന്‍ഷിപ്പില്‍ ജോസ് നിജു അഞ്ച് സ്വര്‍ണ മെഡലുകള്‍ നേടിയിരുന്നു.