

വാന്‍കൂവര്‍: ജര്‍മന്‍ ഫുട്‌ബോളിലെ പ്രധാന സ്‌ട്രൈക്കര്‍ തോമസ് മുള്ളര്‍ എംഎല്‍എസ് ടീം വാന്‍കൂവര്‍ വൈറ്റ്കാപ്‌സില്‍. 2025 സീസണിലെ ഇനിയുള്ള മത്സരങ്ങളില്‍ മുള്ളര്‍ അമേരിക്കന്‍ ക്ലബ്ബ് ഫുട്‌ബോള്‍ ലീഗിന്റെ ഭാഗമാകും.
35കാരനായ സ്‌ട്രൈക്കര്‍ ഇക്കഴിഞ്ഞ യൂറോപ്യന്‍ ഫുട്‌ബോള്‍ ക്ലബ്ബ് സീസണ്‍ അവസാനത്തോടെ ബയേണിന് വേണ്ടി കളിക്കുന്നത് അവസാനിപ്പിക്കുകയായിരുന്നു. കാല്‍ നൂറ്റാണ്ട് പിന്നിട്ട ബയേണ്‍ സഹവാസം അവസാനിപ്പുക്കുമെന്ന് താരം മുന്‍കൂട്ടി അറിയിച്ചിരുന്നു. പക്ഷെ എങ്ങോട്ടായിരിക്കും മാറുകയെന്ന് അറിയിച്ചിരുന്നില്ല. ഈ സീസണോടെ ക്ലബ്ബുമായുള്ള മുള്ളറുടെ കരാര്‍ അവസാനിച്ചിരുന്നു.
2026 എംഎല്‍എസ് സീസണിലേക്കുള്ള വാന്‍കൂവറിന്റെ ഡെസിഗ്നേറ്റഡ് പ്ലേയര്‍ ആയാണ് മുള്ളറിനെ എടുത്തിരിക്കുന്നത്. ബയേണിന് വേണ്ടി 13 ബുന്ദെസ്‌ലിഗ ടൈറ്റിലുകളും രണ്ട് ചാമ്പ്യന്‍സ് ലീഗ് കിരീടവും നേടുന്നതിന്റെ ഭാഗമായി.
അന്താരാഷ്‌ട്ര ഫുട്‌ബോളില്‍ 2014 ജര്‍മനി ലോകകപ്പ് നേടിയപ്പോള്‍ ടീമിന്റെ പ്രധാന താരമായിരുന്നു. ദക്ഷിണാഫ്രിക്കയില്‍ നടന്ന 2010 ലോകകപ്പ് ഫുട്‌ബോളില്‍ ടോപ് സ്‌കോറര്‍ക്കുള്ള സ്വര്‍ണ ബൂട്ട് സ്വന്തമാക്കി. ജര്‍മനിക്കായി 131 മത്സരങ്ങളില്‍ കളിച്ചു. 45 ഗോളുകള്‍ നേടി.
നിലവിലെ എംഎല്‍എസ് സീസണില്‍ സാന്‍ ഡിയാഗോയ്‌ക്ക് പിന്നില്‍ രണ്ടാം സ്ഥാനത്താണ് തോമസ് കരാറിലേര്‍പ്പെട്ടിരിക്കുന്ന വാന്‍കൂവര്‍.









