

ഷാങ്ഹായ്: ടെന്നിസ് ഇതിഹാസം റോജര്‍ ഫെഡറര്‍ വീണ്ടും കോര്‍ട്ടിലേക്ക്. ചൈനയിലെ ഷാങ്ഹായ് മാസ്‌റ്റേഴ്‌സ് 2025ല്‍ ഫെഡറര്‍ കളിക്കുമെന്ന് ഉറപ്പായി.
ഷാങ്ഹായി മാസ്റ്റേഴ്‌സിന്റെ ഭാഗമായി റോജേഴ്‌സ് ആന്‍ഡ് ഫ്രണ്ട്‌സ് എന്ന പേരിലുള്ള സെലിബ്രിറ്റി ഡബിള്‍സ് ഇവന്റിലാണ് റോജര്‍ ഫെഡറര്‍ കളിക്കുക. ഒക്ടോബര്‍ 10ന് ഖിഷോങ് സ്‌റ്റേഡിയത്തിലായിരിക്കും മത്സരം. ഷാങ്ഹായി മാസ്‌റ്റേഴ്‌സിന്റെ പ്രമോഷന്‍ വിഡിയോയില്‍ റോജര്‍ ഫെഡറര്‍ താന്‍ തിരിച്ചുവരികയാണെന്ന് പറയുന്നത് പ്രചാരത്തിലായിട്ടുണ്ട്.
44 കാരനായ റോജര്‍ ഫെഡറര്‍ ഇതിന് മുമ്പ് ഷാങ്ഹായിയില്‍ പോരാടാനെത്തിയത് 2017ലാണ്.
എനിക്ക് ഏറെ ഇഷ്ടപ്പെട്ട സ്ഥലമാണ് ഷാങ്ഹായി എന്ന് ഫെഡറര്‍ പറഞ്ഞു. നിരവധി നല്ല ഓര്‍മകള്‍ ഷാങ്ഹായിയിലുണ്ട്. കളിയെ കൂടുതലായി സ്‌നേഹിക്കാനും ആസ്വദിക്കാനും സാധിച്ചിരുന്ന സ്ഥലമാണത്. കൂടാതെ ആയോധന കലയില്‍ പ്രസിദ്ധിയാര്‍ജിച്ച നടന്‍മാരായ വു ലേയ്, ഡോന്നീ യെന്‍, മുന്‍ ലോക മൂന്നാം നമ്പര്‍ ഡബിള്‍സ് താരം ഷെങ് ജിയെ എന്നിവരെ കുറിച്ചെല്ലാം ഫെഡറര്‍ സംസാരിച്ചു.









